Posted On
date_range Updated On
date_range ജയിലിൽനിന്നിറങ്ങി ദിവസങ്ങൾക്കകം വൈദികൻ ചമഞ്ഞ് വീട്ടിൽ കയറി മാല പൊട്ടിച്ചയാൾ പിടിയിൽ
അടൂർ: തടവുശിക്ഷ കഴിഞ്ഞിറങ്ങി ദിവസങ്ങൾക്കകം വൈദികൻ ചമഞ്ഞ് വീട്ടിൽ കയറി വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ.
തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോളജിൽ ഷിബു എസ്. നായരെയാണ് (47) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഏനാദിമംഗലം ചാങ്കൂർ തോട്ടപ്പാലം പാലത്തിങ്കൽ മഞ്ജു സദനത്തിൽ മറിയാമ്മയുടെ സ്വർണമാലയാണ് കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.