സ്ത്രീധന പീഡനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ 10 വർഷത്തിന് ശേഷം പിടിയിൽ

ആമ്പല്ലൂർ: സ്ത്രീധന പീഡനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പത്ത് വർഷത്തിന് ശേഷം പിടികൂടി. ഇരിഞ്ഞാലക്കുട കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാടായിക്കോണം കുഴിക്കാട്ടുകോണം എഴുപ്പുറത്ത് വീട്ടിൽ ഷാജുവിനെയാണ് (53) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തത്.

2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആഭരണങ്ങളും സ്ത്രീധന തുകയും ചെലവാക്കിയ ശേഷം ഭാര്യയെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് കേസ്.

ജാമ്യത്തിലിറങ്ങിയ ശേഷം പത്ത് വർഷത്തോളം വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വരന്തരപ്പിള്ളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ, എസ്.ഐ. സി. ബസന്ത്, സി.പി.ഒമാരായ ധനേഷ്, ബിജു, ബിനോയ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    
News Summary - man arrested after 10 years in dowry harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.