ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻവലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി നൽകുന്ന പദ്ധതി ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻവലകളും ലൈഫ് ജാക്കറ്റുകളുമെത്തിച്ച് മമ്മൂട്ടി

ഇടുക്കി: ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻവലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി നൽകുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷ'ന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് സഹായവിതരണം.

ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐ.ബി പരിസരത്തുവച്ചാണ് സൗജന്യ മീൻവലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.

കെയർ ആൻഡ് ഷെയറിന്റെ സൗജന്യ മീൻവലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ വിനോദ് കുമാർ എം.ജി. അധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ ജി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിപിൻദാസ് പി.കെ., അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേപ്പ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പ്രസാദ് കുമാർ ബി, ഫിഷർമാൻ സബ്ഗ്രൂപ്പ് ചെയർമാൻ രഘു സി, ഇസാഫ് ഗ്രൂപ്പ്‌ പി.ആർ.ഒ ജലാലുദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

Tags:    
News Summary - Mammoottys charity assosciation brings fishing nets and life jackets to tribal fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.