Posted On
date_range Updated On
date_range ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച രണ്ടു പേർ പിടിയിൽ
തിരുവല്ല : ക്രിസ്തുമസ് രാത്രിയിൽ മല്ലപ്പള്ളിയിലെ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി. വെണ്ണിക്കുളം നാരകത്താനി ചവർണക്കാട് വിനീത് (26), നാരകത്താനി മാംബേമൺ കോളനിയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ സോജി (25) എന്നിവരെയാണ് കീഴ്വായ്പൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
പരിയാരം മേലേത്തുകുന്നിൽ വീട്ടിൽ സുമേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുമേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.