കുരിശുമല കയറാനെത്തി ‘എയറി’ലായി ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ; ‘ആ മലയിലേക്ക് സാത്താൻമാർക്ക് പ്രവേശനം ഇല്ല ജി’

കാലടി: ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറും എന്ന് കൊട്ടി​ഘോഷിച്ച് ഒടുവിൽ കുരിശുമുടി കയറാതെ തിരിച്ചുപോയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല. ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പം മലകയറും എന്ന പ്രഖ്യാപനം പ്രഹസനമായതോടെ വ്യാപക വിമ​ർശനമാണ് ക്രിസ്തുമത വിശ്വാസികളിൽനിന്നും ബി.ജെ.പി അണികളിൽനിന്നും ഇദ്ദേഹം നേരിടുന്നത്.

14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ച് തിരിച്ചിറങ്ങിയിരുന്നു. ഇതിനുപിന്നാലെ ഫേസ്ബുക്കിൽ ‘ബിജെപി മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ ഏപ്രിൽ 7 ദുഃഖവെള്ളി ദിനത്തിൽ സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത് തല പ്രവർത്തകർ മലയാറ്റൂർ മല കയറി’ എന്ന പേരിൽ ചിത്രം പോസ്റ്റ് ചെയ്തു. ഇതിന് താഴെ രൂക്ഷമായ പരിഹാസവും എതിർപ്പുകളുമാണ് കമന്റുകളായി വരുന്നത്.

മലകയറിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും വിമർശനത്തിന് വഴിയൊരുക്കി. ‘ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. 42 ശതമാനത്തിൽ കൂടുതൽ ക്രൈസ്തവരുള്ള ഗോവ ഭരിക്കുന്നത് ഞങ്ങളാണ്. നാഗാലാൻഡ്, മിസോറം, മണിപ്പൂർ, മേഘാലയ തുടങ്ങിയ ക്രൈസ്തവ ഭൂരിപക്ഷമേഖലകളെല്ലാം ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലും മാറ്റം ഉണ്ടാകും. ഇവിടത്തെ ആത്മീയ മനസ്സുകളും വിശ്വാസമനസ്സുകളും ഒന്നിച്ചുചേരും’- മലയാറ്റൂരിൽ വെച്ച് എ.എൻ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വാക്കുകളിൽ തന്നെ മല കയറാനെത്തിയതിന്റെ രഹസ്യം വ്യക്തമാകു​ന്നുണ്ടെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. അതേസമയം രണ്ടു ദിവസം പനിയുണ്ടയിരുന്നുവെന്നും അതിന്റെ ക്ഷീണമുള്ളതിനാലാണ് കുരിശുമുടിയിലേക്കുള്ള കയറ്റം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണ​ന്റെ ഫേസ്ബുക് പോസ്റ്റിന് കീഴിലുള്ള ചില കമന്റുകൾ:

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മല കയറാൻ പോയത് ദൈവത്തിന് പോലും ഇഷ്ടപ്പെട്ടില്ല.

ഇങ്ങിനെ നാണം കെടാനും ഒരു ധൈര്യം വേണം

താങ്കൾ ഒക്കെ വീട്ടിൽ ഇരിക്കേണ്ട സമയമായെന്ന് തോന്നുന്നു,,,,,, മറ്റു മതസ്ഥരുടെ വിശ്വാസം അവർ അർപ്പിക്കട്ടെ,,,,,,, ഓരോരുത്തരുടെ വിശ്വാസപ്രകാരമുള്ള മലകയറ്റം,,,,,,

കുരിശു മലമയറ്റം കഠിനമെന്റെ കർത്താവേ...

പള്ളി പൊളിക്കുന്നതുപോലെ എളുപ്പമല്ല സർ മല കയറുന്നത്

ഇന്ന് മുതൽ നീ മലയാറ്റൂർ രാധാകൃഷ്ണൻ ആണ്.😁😁😁


ഒത്തില്ല, ഒത്തില്ല' ആ ഗതികെട്ടവൻ അനിലിനെ കൂട്ടെ കൂട്ടാമായിരുന്നു

ചേട്ടൻ 300മീറ്റർ കയറി ഇരുപ്പുറപ്പിച്ച പാറ ഇനി മുതൽ "തേഞ്ഞ പാറ"എന്നപേരിൽ അറിയപ്പെടും

ആ മലയിലേക്ക് സാത്താൻ മാർക്ക് പ്രവേശനം ഇല്ല ജി

കുരിശ് പൊളിക്കുന്നതുപോലെ എളുപ്പമല്ല കുരിശ് മലകയറ്റം

മലയാറ്റൂർ മല കയറിയ കഥയൊക്കെ നാട്ടിലൊക്കെ പാട്ടായിട്ടുണ്ട്... ദു:ഖവെള്ളിയാഴ്ച്ച തന്നെ രാഷ്ട്രീയ നാടകത്തിനുള്ള വേദി ഒരുക്കിയ നിങ്ങടെ തൊലിക്കട്ടി അപാരം..

സംഘികൾ എവടെ പരിപാടി നടത്തിയാലും ഇതാണ് അവസ്ഥ 😃😃

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😆😆

300 മീറ്റർ എത്തുന്ന സ്ഥലത്തിന് ഇനി മുതൽ രാധാകൃഷ്ണൻ പാറ എന്ന് അറിയപ്പെടും..

മല കയറാൻ പറ്റിയില്ലെങ്കിലും ഇപ്പോൾ എയറിൽ കേറി പറക്കാൻ പറ്റിയില്ലേ

നാളെ ഒഴിവുണ്ടോ നമുക്ക് നാറാണത്ത് ഭ്രാന്തന്റെ മലയുണ്ട് കയറാൻ വരുന്നോ 😄😄😄😄

നിങ്ങടെ കഷ്ടപ്പാട് കണ്ട് മലയാറ്റൂർ മുത്തപ്പൻ താഴേക്ക് എങ്ങാനും ഇറങ്ങി വന്നൊ?

300 മീറ്റർ ആയപ്പോൾ അമ്മ റേഷൻ കടയിൽ പോകാൻ വിളിച്ചു... ഇല്ലേൽ കാണാമായിരുന്നു 😄


ഈ ദുഃഖവെള്ളിയിൽ പുതിയ മലകയറ്റത്തിന്റെ വാർത്ത കണ്ടു. സംഘിതലവന്റെ നേതൃത്വത്തിൽ മലയാറ്റൂർ മലകയറ്റം. മുന്നൂറ്‌ മീറ്റർ കയറിയതിന് ശേഷം സംഘിതലവൻ നാടകം അവസാനിപ്പിച്ചു മലയിറങ്ങിയ കാര്യമൊന്നും ആരും പറയരുത്.... സംഘികൾ എന്ന് മുതലാണ് ദുഃഖ വെള്ളിയാചരിക്കുന്നതെന്നും കുരിശുമലകയറുന്നതെന്നും ചോദിക്കരുത്....

ദുഃഖവെള്ളിയാഴ്ച്ച വിശ്വാസികൾ കയറുന്ന മലയിൽ പ്രാത്ഥനക്കായി ഒരു കുരിശുവെച്ചാൽ അതിന്റെയടുത്ത് ശൂലം വെച്ച് വർഗീയ ചേരിതിരിവും സംഘർഷവും ഉണ്ടാക്കുന്നതാരാണെന്നും ചോദിക്കരുത്..

അത്തരം ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. കേരളത്തിലെ ക്രിസ്ത്യാനികൾ അരക്ഷിതാവസ്ഥയിലാണ്. അവരെ ഉദ്ധരിക്കുകയാണ് സംഘികളുടെ ലക്ഷ്യം. അതിനായി ഏത് മലയും കയറും. ഈ വർഷം മലയാറ്റൂർ. അടുത്ത വർഷം മുതൽ കേരളത്തിലെ എല്ലാ കുരിശുമലയും കയറും. അതിനിടയിൽ മറ്റ് ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലന്നാണ് സംഘികളുടെ ഭാഷ്യം .

മോദിജിയുടെ ഭരണകാലത്ത് ക്രൈസ്തവർക്ക് നേരേയുണ്ടായ അക്രമണങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത 1000 കണക്കിന് കേസുകളുടെ കാര്യമൊന്നും ആരും മിണ്ടരുത്. മിഷനറിമാർ പീഡിപ്പിക്കപ്പെടുന്നതിനെകുറിച്ചും മിണ്ടരുത്. അതൊക്കെ നടക്കും. ഞങ്ങളുടെ മലകയറ്റം കേരളത്തിലെ ക്രിസ്ത്യാനികളുടെ അരക്ഷിതാവസ്ഥ മാറ്റനാണ്....

മലകയറ്റമൊക്കെ കൊള്ളാം. പക്ഷേ സംഘപരിവാറിന്റെ രാക്ഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ദിവസമല്ല ദുഃഖവെള്ളി. അതിനുള്ള ഇടമല്ല മലയാറ്റൂർ..

ദുഃഖവെള്ളിയാചരണത്തിന് നേതൃത്വം നൽകാൻ സഭയിൽ വൈദീകരുണ്ട്. അതിന് മുകളിലുള്ള മേൽപട്ടക്കാരുണ്ട്. ഇവരെ സഹായിക്കാൻ വിശ്വാസി സമൂഹമുണ്ട്. തത്കാലം ഇതിനായി സംഘികളേയും സംഘിതലവനേയും ആവശ്യമില്ല...

ക്രിസ്ത്യൻ മിഷിനറിയായിരുന്ന ഗ്രഹാം സ്റ്റെയ്നേയും രണ്ട് മക്കളെയും ചുട്ടുകൊന്നതടക്കം രാജ്യത്ത് ക്രൈസ്തവർക്ക് നേരെ സംഘപരിവാർ നടത്തുന്ന കൊടിയ പീഡനങ്ങളുടെ കറ ഒരു ദുഃഖവെള്ളിയാഴ്ചത്തെ മലയാറ്റൂർ മലകയറ്റം കൊണ്ട് മായുകയുമില്ലന്ന് മലകയറുന്ന സംഘികൾ മനസിലാക്കിയാൽ നല്ലത്.....

മലയാറ്റൂർ പള്ളിയുടെ അടിയിൽ അമ്പലമില്ലെന്ന് വേഗം തിരിച്ചറിഞ്ഞ വിശാലമനസ്ക്കനായ രാധാകൃഷ്ണൻ 300 മീറ്ററിൽ മലകയറ്റം നിർത്തിയതാണ്... തോല്പിക്കാനാവില്ല മക്കളെ , തോല്പിക്കാനാവില്ല...

ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം നടന്നു എന്ന് പറ.. അതെങ്ങനെയാ.. മൂത്തോനെ കണ്ടല്ലെ ഇളയത് പഠിക്കുന്നെ.. ക്യാമറ കണ്ടാ അവിടേക്ക് നോക്കും..

അത് പിന്നെ നമ്മള് ശബരിമല കേറി യതീഷ്ചന്ദ്ര നോക്കി പേടിപ്പിച്ച ശേഷം അങ്ങനെ മലയൊന്നും കേറാറില്ല 😌

ഒന്നാം മല കേറി പോകേണ്ടേ. അവിടുന്ന് തലേം കുത്തി തലേം കുത്തി.....🤣

ഉടൻ തന്നെ ബിജെപി മലയിലേക്ക് വന്ദേ ഭാരത് പ്രഖ്യാപിക്കുമോ

ക്ഷീണം മറ്റാൻ ഗോമൂത്രം വളരെ നല്ലതാണ് പിന്നെ ജോയിൻറ് വേദനമറ്റാൻ ചാണകം പുരട്ടിയാൽ മതി അതൊക്കെ കഴിഞ്ഞു മല കേറുന്നുന്നത് നമ്മുക്ക് അടുത്ത തവണ നോക്കാം

പൊന്ന് ചേട്ടാ മോദി എങ്ങനേലും ഒന്ന് ഭരിച്ചോട്ടെ, 2024ലേക്ക് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

അടുക്കുന്നതിന് മുന്‍പേ ക്രിസ്ത്യാനികളേയും പറ്റിച്ചോ കള്ള സുവറേ😀

മല മുകളിൽ യതീഷ് ചന്ദ്ര ഉണ്ടെന്ന് ആരോ പറഞ്ഞു,

ആവുന്ന പണിക്ക് പോയാൽ പോരേ? ശബരിമലയിൽ നിന്ന് അയ്യപ്പന്റെ വക... മലയാറ്റൂർ നിന്ന് കർത്താവിന്റെ വക....

പറ്റാവുന്ന പണിക്ക് പോയാൽ പോരെ.. ക്രിസ്ത്യൻ വോട്ട് പ്രതീക്ഷിക്കേണ്ട.. ഞങ്ങളുടെ പള്ളികൾ ഒക്കെ നോർത്ത് ഇന്ത്യയിൽ പൊളിച്ച കളയാൻ ശ്രമിക്കുന്ന നിങ്ങൾക്ക് വോട്ട് തരുമെന്ന് പ്രതീക്ഷിക്കേണ്ട... കർത്താവ് സ്പോട്ടിൽ നിനക്ക് പണി തന്നതാണ്.. മല കയറാൻ വന്നേക്കുണ്.. ഞങ്ങൾ എങ്ങനും ശബരി മലയിൽ കയറിയാൽ നിങ്ങൾ കലാപം സൃഷ്ടിക്കുമല്ലോ...

Tags:    
News Summary - Malayattoor Kurishumala: BJP leader A.N. Radhakrishnan on air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.