ന്യൂഡല്‍ഹി: ജയലളിതയുടെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജയലളിതയുടെയും എം.ജി.ആറിന്റെയും മകളെന്ന് അവകാശപ്പെടുന്ന യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.
ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസി കത്ത് നൽകിയത് കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സുനിത കത്തു നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇപ്പോൾ സുനിത താമസിക്കുന്നത് തൃശൂരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയെ (ജയലളിത) കൊലപ്പെടുത്തിയത് നേരിൽ കണ്ടിരുന്നു. തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. താനൊരു സാധാരണ പെണ്ണാണെന്നും അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നതെന്നും സുനിത ആരോപിക്കുന്നു. മന്നാർഗുഡി മാഫിയയും ശശികലയുമാണ് തന്റെ അമ്മയെ കൊന്നതെന്നും അവർ പറഞ്ഞു. പേടിയായതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്.
ജയലളിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അവർ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നുവെന്നും ഡി.എൻ.എ ടെസ്റ്റ് ചെയ്തതാണെന്നും സമൂഹത്തിന് മുന്നില്‍ ജയലളിത വെളിപ്പെടുത്താനിരിക്കെയാണ് മരണം സംഭവിച്ചതെന്നും സുനിത പറയുന്നു.
ജയലളിത പണം തരാറുണ്ടായിരുന്നു. സ്റ്റാഫ് വഴിയാണ് പണം തന്നിരുന്നത്. 2024 ആഗസ്റ്റ് വരെ പണം തന്നിരുന്നുവെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.