??. ????????

തൊഴിലാളികളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാന്‍ തയാറായി പ്രവാസി വ്യവസായി ഹരികുമാര്‍

ആലപ്പു​ഴ: ഇന്ത്യയിലും ഗള്‍ഫിലും കോവിഡ്-19 വ്യാപനം തുടങ്ങുന്ന സമയത്ത് പ്രവാസി വ്യവസായിയും റാസല്‍ഖൈമ ആസ്ഥാനമാ യ എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ്​ ഡയറക്ടറുമായ ആര്‍. ഹരികുമാര്‍ ഇങ്ങനെ പറഞ്ഞു: ‘‘എ​​െൻറ സ്ഥാപനത്തിലെ തൊ ഴിലാളികളെ നാട്ടിലെത്തിക്കാന്‍ വിമാനം അനുവദിക്കുകയാണെങ്കില്‍ യാത്രാക്കൂലി ഉൾപ്പെടെ സര്‍വ ചെലവും വഹിക്കാം. സ ര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാതെതന്നെ തൊഴിലാളികളുടെ ക്വാറൻറീന്‍ ഉൾപ്പെടെ കാര്യങ്ങള്‍ നോക്കാനും കുടുംബത്തെ സ ംരക്ഷിക്കാനും തയാറാണ്’’. ഇ​േപ്പാ​​ഴും ഇതേ നിലപാടിലാണെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

കോവിഡിനെ നേരിടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ക്രിയാത്മക നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളോട് മുഖംതിരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു.

മാസത്തില്‍ നാലും അഞ്ചും തവണ അമ്പലപ്പുഴയിലെ ‘കൃഷ്ണകല’യില്‍ വന്നുപോകാറുള്ള ഹരികുമാര്‍ ഇപ്പോള്‍ ഷാര്‍ജയില്‍തന്നെയാണ്. യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളിലെ 11 ശാഖകളിലായി ആയിരത്തോളം ജീവനക്കാരാണ് എ​െലെറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ജോര്‍ദാനിലും കോയമ്പത്തൂരിലുമായുള്ള ബ്രാഞ്ചുകളില്‍ എണ്ണൂറോളം തൊഴിലാളികള്‍ വേറെയുമുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

അലുമിനിയം വ്യവസായത്തില്‍ മുൻനിര കമ്പനികളിലൊന്നായ എലൈറ്റ് ഗ്രൂപ് കോവിഡ് കാലത്ത് ഉൽപാദനത്തെപ്പറ്റിയോ ലാഭത്തെപ്പറ്റിയോ ആലോചിക്കുന്നില്ലെന്ന് ഹരികുമാര്‍ പറയുന്നു. ജീവനക്കാര്‍ക്ക് ജൂണ്‍ വരെയുള്ള ശമ്പളം ഉറപ്പുവരുത്തിക്കഴിഞ്ഞു. അവധിക്ക്​ പോയി തിരിച്ചുവരാനാകാതെ കുടുങ്ങിയവർക്കും ഇത് ലഭിക്കും. ജീവനക്കാരില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്​. അതില്‍ ഒരാളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ജീവനക്കാര്‍ക്കെല്ലാം യു.എ.ഇ നിയമപ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചികിത്സകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുമുണ്ടാകില്ല. ഐസൊലേഷനിലും ക്വാറൻറീനിലുമുള്ള തൊഴിലാളികളുടെ സര്‍വകാര്യങ്ങളും കമ്പനിതന്നെയാണ് നോക്കുന്നത്.

കമ്പനി ജീവനക്കാരില്‍ അഞ്ചുശതമാനത്തോളം 60 വയസ്സ്​ പിന്നിട്ടവരാണ്. മാനുഷിക പരിഗണന​െവച്ച് പ്രായമായവരെയെങ്കിലും ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ഒരു തൊഴിലാളിയെയും കൈവിടില്ല. യു.എ.ഇ സര്‍ക്കാര്‍ വിദേശ തൊഴിലാളികളുടെ കാര്യത്തിലും വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. എന്നാല്‍, ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലന്ന് ഹരികുമാർ പറഞ്ഞു.

ഭാര്യ കലയും മക്കളായ ഡോ. സൗമ്യയും ഡോ. ലക്ഷ്മിയും മരുമക്കളായ ഡോ. മുരളീരാജും ഡോ. രാഹുല്‍രാജും കൊച്ചു മകന്‍ ഹരികേശും നാട്ടിലാണുള്ളത്. മക്കളും മരുമക്കളും ഡോക്​ടർമാരായതിനാല്‍ കോവിഡ്കാലത്ത് അവര്‍ക്കും വിശ്രമമില്ല.

Tags:    
News Summary - malayali businessman harikumar ready to bring back nris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.