സ്വന്തം നാടിന് വേണ്ടി അഹമദാബാദിൽ നിന്നും

തിരുവനന്തപുരം: ഗുജറാത്തിലെ അഹമദാബാദ് റൂറൽ കലറക്ടറാെണങ്കിലും അരുൺ മഹേഷ് ബാബുവിൻറ മനസ് ഇങ്ങ് സ്വന്തം നാട്ടിലാണ്. ജനിച്ച് വളർന്ന നാടിന് വേണ്ടി സഹായം എത്തിക്കാനുള്ള ഒാട്ടത്തിലാണ് ഇൗ െഎ.എ.എസുകാരൻ. ഒരു മാസത്തെ ശമ്പളം ഇടുക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇടുക്കി കലക്ടർക്ക് അയച്ച് കഴിഞ്ഞു. ഇതിന് പുറമെയാണ് ഗുജറാത്ത് ഫോർ കേരള എന്ന പേരിലുള്ള പ്രവർത്തനങ്ങൾ.

വേൾഡ് മലയാളി കൗൺസിൽ, മലയാളി അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് നാലര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കും. ജില്ല പഞ്ചായത്ത് ഒാഫിസിൽ കളക്ഷൻ സ​​െൻറർ തുറന്ന് മരുന്നും വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നതായി അരുൺ മഹേഷ് ബാബു പറഞ്ഞു. ഇതിനോടകം നാല് ട്രക്ക് മരുന്നുകൾ അയച്ച് കഴിഞ്ഞു. വിമാനം വഴി എറണാകുളം കലക്ടർക്ക് ഒരു ലോഡ് സാധനങ്ങൾ അയച്ചത് അടുത്ത ദിവസം എത്തും. ബറോഡയിൽ നിന്നും ഒരു ട്രക്കും വസ്ത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡോ.ജയന്തിയുടെ നേതൃത്വത്തിലാണ് മരുന്നുകൾ ശേഖരിക്കുന്നത്. മൂന്ന് വാഗണിൽ തീവണ്ടി മാർഗവും സാധനങ്ങൾ അയച്ചു. 

ഗുജറാത്തിലെ മുഴുവൻ െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നു. അഹമദാബാദ് കലക്ടേററ്റിലെ മുഴുവൻ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം നൽകി. ഇതിന് പുറെമ തമിഴ്നാട് മുഖേനയും വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാനുള്ള ശ്രമം തുടരുന്നു. ഇടുക്കി കലക്ടർ ജീവൻ ബാബുവിൻറ ബാച്ചിലുള്ള താനടക്കമുള്ളവർ തമിഴ്നാടുമായി ബന്ധപ്പെട്ടാണ് സഹായം ലഭ്യമാക്കുന്നത്. മധുര, തിരുപ്പുർ, തേനി, കോയമ്പത്തുർ എന്നിവിടങ്ങളിൽ നിന്നും കട്ടപ്പന, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിലേക്കാണ് ഇവ എത്തുന്നത്-അദേഹം പറഞ്ഞു. 

മൂന്നാർ സ്വദേശിയായ അരുൺ മുന്നാറിലെ വിവരങ്ങൾ അന്നന്ന് അന്വേഷിച്ചറിയുന്നുണ്ട്.  

Tags:    
News Summary - Malayalee Gujarat Collector Donates to Kerala flood-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.