തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോ വിന്ദിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങുന്നത് നിരസിച്ച് മലയാളി വിദ്യാർഥിനി. പോണ്ടിച്ചേരി സർവകലാശാലയിൽ തിങ്കളാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങാണ് എം.എസ്സി ഇലക്ട്രോണിക് മീഡിയ കോഴ്സിലെ ഒന്നാം റാങ്കുകാരി കോട്ടയം കറുകച്ചാൽ സ്വദേശിനി കാർത്തിക ബി. കുറുപ്പ് ബഹിഷ്കരിക്കുന്നത്.
ദേശീയ പൗരത്വഭേദഗതി നിയമയും ദേശീയ പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വർണമെഡൽ നിരസിക്കുന്നതും ചടങ്ങ് ബഹിഷ്കരിക്കുന്നതുമെന്ന് കാർത്തിക ‘മാധ്യമ’ത്തോട് പറഞ്ഞു.
2018ലാണ് കാർത്തിക ഒന്നാം റാേങ്കാടെ കോഴ്സ് പൂർത്തിയാക്കിയത്. എറണാകുളത്ത് 24 ന്യൂസ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന കാർത്തിക കറുകച്ചാൽ സ്വദേശി ബാലകൃഷ്ണക്കുറുപ്പിെൻറയും ശോഭ കുറുപ്പിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.