Posted On
date_range Updated On
date_range റോഡ് ഉദ്ഘാടനത്തിന് നൂറിലേറെ പേർ; കോട്ടക്കൽ നഗരസഭ ചെയർമാൻ അടക്കമുള്ളവർക്കെതിരായ കേസിൽ അന്വേഷണം തുടങ്ങി
കോട്ടക്കൽ: കോവിഡ് നിയമങ്ങൾ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ സംഭവത്തിൽ തെളിവുകൾ ശേഖരിക്കുന്നതായി പൊലീസ്. കോട്ടക്കൽ നഗരസഭ ചെയർമാൻ അടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസ്.
നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനെതിരെ സി.പി.എം നേതൃതം പരാതി നൽകിയിരുന്നു. പിഴയടക്കമുള്ള ശിക്ഷയാണ് ഇതുമായി ഉണ്ടാവുകയെന്നാണ് അറിയുന്നത്. അതേസമയം, കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് മറ്റൊരു പരാതിയും എത്തിയതായാണ് സൂചന.
കോട്ടക്കൽ ബി.എച്ച് റോഡ് നവീകരണത്തിെൻറ ഉദ്ഘാടനം കഴിഞ്ഞിദിവസമാണ് നടന്നത്. ചെയർമാൻ കെ.കെ. നാസറിെൻറ നേതൃത്വത്തിലാണ് കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.