Posted On
date_range Updated On
date_range പീഡനശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്
മലപ്പുറം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനെതിരെ മലപ്പുറം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മുണ്ടുപറമ്പ് സ്വദേശിയും സ്കൂളിലെ മലയാളം അധ്യാപകനുമായ കെ. രാമചന്ദ്രനെതിരെയാണ് കേസ്. സ്കൂളിലെ സ്റ്റോറിെൻറ ചുമതലയുള്ള ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥിനിയെ സ്കൂളിലെ ഗോവണിയുടെ ചുവട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു. സ്കൂൾ അധികൃതർക്ക് നൽകിയ പരാതി തിങ്കളാഴ്ച പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.