Posted On
date_range Updated On
date_range മലപ്പുറത്തെ മദ്യശാലകൾ അടക്കണമെന്ന് നഗരസഭാ കൗണ്‍സില്‍
മലപ്പുറം: നഗരസഭാ പരിധിയിലെ മദ്യശാലകൾ അടക്കണമെന്ന് കൗണ്‍സിൽ. ഈ മാസം 31 വരെ അടച്ചിടാൻ നിര്‍ദേശിച്ച് മദ്യശാലകള്‍ക്ക് കത്ത് നല്‍കും.
ഇതിനായി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അറിയിച്ചു. ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും ഔട്ട്‍ലെറ്റുകള്‍ക്കാണ് കത്ത് നല്‍കുക.
ദിനേന നൂറുകണക്കിനാളുകളാണ് ബിവറേജസ് ഔട്ട്ലറ്റുകളില് കൂട്ടംകൂടി നില്‍ക്കുന്നത് ഗൗരവമുള്ളതാണെന്നും അതിനാൽ പൂട്ടണമെന്ന കത്ത് നൽകണമെന്നും കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.