ചെന്നൈ/ബംഗളൂരു: കൊല്ലം, മലപ്പുറം കലക്ടറേറ്റ് പരിസരങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്, കോടതിവളപ്പുകളിലെ സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേരുള്‍പ്പെട്ട സംഘത്തിലെ കരീമും ദാവൂദും ചേര്‍ന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഇതേ സംഘത്തിലെ അബ്ബാസും ഷംസുദ്ദീനും ചേര്‍ന്നാണ് ബോംബുകള്‍ നിര്‍മിച്ചതെന്നും ഇരുവരും വര്‍ഷങ്ങള്‍ക്കു മുമ്പ് ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിരുന്നതായും എന്‍.ഐ.എ പറയുന്നു.
സ്ഫോടന സ്ഥലത്ത് ഉപേക്ഷിക്കുന്ന പെന്‍ഡ്രൈവ് മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ തയാറാക്കുന്നത് ഐ.ടി എന്‍ജിനീയറായ ദാവൂദായിരുന്നുവത്രെ. ബേസ് മൂവ്മെന്‍റ് എന്ന് പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും മറ്റും തയാറാക്കിയത് കരീമിന്‍െറ അച്ചടിശാലയില്‍നിന്നാണെന്നും അന്വേഷണ സംഘം പറയുന്നു.
എന്‍.ഐ.യുടെ മറ്റ് കണ്ടത്തെലുകള്‍: ഷംസുദ്ദീനും അബ്ബാസും ചേര്‍ന്നാണ് പണം കണ്ടത്തെിയിരുന്നത്. ഇതില്‍ ഷംസുദ്ദീന്‍ മധുര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അഞ്ച് പേരും മധുരയില്‍ വേരുകളുള്ള കൊല്ലപ്പെട്ട ഇമാം അലിയുടെ അനുയായികളാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അബ്ബാസിന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ബേസ് മൂവ്മെന്‍റിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങളെ ചേര്‍ത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജയില്‍ അധികൃതര്‍ക്കും ഭീഷണിക്കത്തുകള്‍ അയച്ചു.
പ്രാദേശിക ലൈബ്രറി നടത്തിപ്പുകാരനായ അബ്ബാസ് അല്‍ഖാഇദയെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ദാവൂദാണ് ആദ്യമായി അബ്ബാസിനൊപ്പം തീവ്രവാദ ആശയങ്ങളിലേക്ക് എത്തിപ്പെട്ടത്. മറ്റുള്ളവര്‍ പിന്നീടാണ് ആകൃഷ്ടരായത്. അറസ്റ്റിലായവരെ ബുധനാഴ്ച ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ ഒമ്പതുവരെ ഇവരെ കോടതി ജഡ്ജി മുരളീധര്‍ പായ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.