സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത്

മലപ്പുറം: സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ച ഹോമിയോ ഡി.എം.ഒക്ക് താക്കീത്. ജില്ലാ കലക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സർക്കാറിനെതിരെയുള്ള വിമർശനത്തിന് കൈയടിച്ചതിന്റെ പേരിലാണ് മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത് ലഭിച്ചത്. മലപ്പുറം കലക്ടറേറ്റിൽ രണ്ടുവർഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡി.എം.ഒ കൈയടിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോൾ താക്കീത് നൽകിയിരിക്കുന്നത്.

ജില്ലാ വികസന സമിതി യോഗത്തിൽ ഒരംഗം സർക്കാറിനെതിരെ സംസാരിക്കുമ്പോൾ ഡി.എം.ഒ കൈയടിച്ചു പ്രോത്സാഹിപ്പിച്ചുവെന്നാണ് ആരോപണമുയർന്നത്. തുടർന്ന്

സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി താക്കീത് നൽകുകയായിരുന്നു.

ഒറ്റക്ക് വാഹനം ഓടിച്ചാണ് പെട്ടെന്ന് യോഗ​ത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നത് എന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചുപേർ കൈയിച്ചപ്പോൾ കൂടെ കൈയടിച്ചുപോയതാണെന്നുമായിരുന്നു ഡി.എം.ഒയുടെ വിശദീകരണം.

Tags:    
News Summary - Malappuram Homeopathy DMO warned for criticizing government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.