മലപ്പുറം എടരിക്കോട് തുണിക്കടയിൽ തീപിടിത്തം

മലപ്പുറം: എടരിക്കോട് തുണിക്കടയിൽ വൻ തീപിടിത്തം. ഹംസ ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിന്‍റെ മൂന്ന് നിലകൾ പൂർണമായും കത്തിനശിച്ചു.

വെകുന്നേരമാണ് മൂന്നാമത്തെ നിലയിൽ തീ കണ്ടത്. പിന്നീട് താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സിന്‍റെ ആറ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. മുകളിലെ നിലയില്‍ തീ കണ്ട ഉടന്‍ തന്നെ ജീവനക്കാരെ കെട്ടിടത്തില്‍നിന്ന് മാറ്റിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - Malappuram Edarikkod Fire-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.