Posted On
date_range Updated On
date_range മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
അതിരപ്പിള്ളി: മലക്കപ്പാറയില്‍ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ആലുവ യു.സി.കോളജ് വാഴേലിപ്പറമ്പില്‍ അബൂബക്കറിന്‍െറ മകന്‍ സക്കീറിനാണ്(31) പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ മലക്കപ്പാറയില്‍ ആനക്കയം ഭാഗത്തുവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സക്കീറും സുഹൃത്തുക്കളും വെവ്വേറെ ബൈക്കുകളിലായി ആലുവയില്‍നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു. ആനക്കയത്ത് റോഡരികില്‍വെച്ച് കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും സക്കീര്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായി.
ആന സക്കീറിന്‍െറ പുറത്ത് മൂന്നുതവണയും കാലില്‍ ഒരു തവണയും ചവിട്ടി. വാരിയെല്ലുകള്‍ തകരുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത ഇയാളെ വനപാലകരത്തെി രാവിലെ പത്തോടെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു.
പ്രഥമ ശുശ്രൂഷക്ക് ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.