Posted On
date_range Updated On
date_range മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
തിരുവനന്തപുരം: മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്കലക്ക് സമീപം യാത്രക്കാർ ചെയിൻ വലിച്ചു നിർത്തുകയായിരുന്നു. തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
യാത്രക്കാരാണ് പുക ഉയരുന്നത് ആദ്യം കാണുന്നത്. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ തീയണച്ചു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽനിന്ന് വേർപ്പെടുത്തി.
തീ അണച്ചതോടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു. തീപിടിത്തമുണ്ടായ പാർസൽ ബോഗിയിലെ ബൈക്കുകൾ ഉരസിയുണ്ടായ തീെപ്പാരിയിൽനിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.