തൊഴിലാളി യൂനിയനുകളുമായി തർക്കം; മലബാർ സിമന്റ്സ് എം.ഡി രാജിക്കത്ത് നൽകി

പാലക്കാട്​: മലബാർ സിമന്‍റ്​സ്​ എം.ഡി എം. മുഹമ്മദാലി വ്യവസായ വകുപ്പിന്​ രാജി കത്ത്​ നൽകി. രാജി വ്യക്​തിപരമായ കാരണങ്ങളാലാണെന്നും മാർച്ച്​ 31വരെ മാത്രമേ തുടരുകയുള്ളുവെന്നും​ കത്തിൽ പറയുന്നു. അതേസമയം, തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലുള്ള ശീതസമരമാണ്​​ രാജിക്ക്​ പിന്നില്ലെന്നാണ്​ സൂചന.

സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ എം.ഡിയെ കഴിഞ്ഞ മാസം ഉപരോധിച്ചിരുന്നു. തൊഴിലാളികളു​ടെ വിവിധ ആവശ്യങ്ങളിൽ എം.ഡി ചർച്ചക്ക്​ തയ്യാറാകുന്നില്ലെന്നാണ്​ തൊഴിലാളികൾ പറയുന്നത്​. ഇതേതുടർന്നാണ്​ ഉപരോധ സമരം നടത്തിയത്​. തൊഴിലാളികൾക്ക്​ അർഹമായ ആനുകൂല്യം എം.ഡി നിഷേധിക്കുന്നതായും

അധിക സമയം ജോലി എടുപ്പിക്കുന്നതായും ​യൂനിയനുകൾ ആരോപിക്കുന്നു. പലതവണ സമയം ചോദിച്ചിട്ടും എം.ഡി ചർച്ചക്ക്​ വിസമ്മതിച്ചതായും ഇതേതുടർന്നാണ്​ ഉപരോധം സംഘടിപ്പിച്ചതെന്നും സി.ഐ.ടി.യു നേതാക്കൾ പറയുന്നു. ഇക്കാര്യം വ്യവസായ മന്ത്രിയേയും യൂനിയനുകൾ അറിയിച്ചിരുന്നു.

എം.ഡി തമിഴ്​നാടിലെ സ്വകാര്യ സിമന്‍റ്​ കമ്പനികളെ സഹായിക്കുന്ന നിലപാടാണ്​ സ്വീകരിക്കുന്നതെന്ന ആരോപണവും യൂനിയനുകൾ ഉന്നയിക്കുന്നുണ്ട്​. കമ്പനിയെ ലാഭത്തിലാക്കാനുള്ള പരിശ്രമത്തിനിടയിൽ ​യൂനിയനുകൾ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്​ടിക്കുകയാണെന്നാണ്​ എം.ഡിയുമായി ബന്ധപ്പെട്ട കേ​ന്ദ്രങ്ങൾ പറയുന്നു​. ഇത്തരത്തിലുള്ള ഭിന്നതകളുടെ തുടർച്ചയാണ്​ എം.ഡി രാജിയെന്നാണ്​ സൂചന.

Tags:    
News Summary - Malabar Cements MD resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT