പ്രതീകാത്മക ചിത്രം 

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. പി.എം.ജിയിൽ പ്രവർത്തിക്കുന്ന ടി.വി.എസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.  

പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അപകട സമയത്ത് ജീവനക്കാർ ആരും തന്നെ ഷോറൂമിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പുതിയ സ്കൂട്ടറുകൾ ഉൾപ്പെടെ കത്തിനശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഷോറൂം അധികൃതർ അറിയിച്ചു.

Tags:    
News Summary - Major fire breaks out in Thiruvananthapuram city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.