പാലക്കാട്: അറ്റകുറ്റപ്പണിയെ തുടർന്ന് ജനുവരി ഒന്നുമുതൽ പത്തു വരെ ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
- മംഗലാപുരം സെൻട്രൽ-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് 75 മിനിറ്റ് വൈകി ഉച്ചക്ക് ഒന്നിന് പുറപ്പെടും.
- കണ്ണൂർ-എറണാകുളം എക്സ്പ്രസ് 35 മിനിറ്റ് വൈകി ഉച്ചക്ക് ശേഷം 3.10ന് പുറപ്പെടും.
- കണ്ണൂർ-ഷൊർണൂർ പാസഞ്ചർ 35 മിനിറ്റ് വൈകി ഉച്ചക്ക് ശേഷം 3.20ന് പുറപ്പെടും.
- കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ പാസഞ്ചർ ഷൊർണൂരിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിനിെൻറ തിരിച്ചുള്ള സർവിസും ഇതേ സ്റ്റേഷനുകൾക്കിടയിൽ റദ്ദാക്കി.
- ജനുവരി മൂന്ന്, 10 തീയതികളിൽ ലോക്മാന്യതിലക്-^എറണാകുളം തുരന്തോ എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകും.
- ജനുവരി ഒന്ന്, നാല്, എട്ട് തീയതികളിൽ പുണെ^-എറണാകുളം ജങ്ഷൻ എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയോടും. ജനുവരി ആറിന് ദാദർ-^തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് 45 മിനിറ്റ് വൈകും.
- ജനുവരി ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ രാത്രി 10.20ന് പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി പുലർച്ച 12.20ന് പുറപ്പെടും. ഇതേ ട്രെയിൻ ജനുവരി രണ്ട്, നാല്, ഒമ്പത് തീയതികളിൽ ഒന്നര മണിക്കൂർ വൈകി രാത്രി 11.50ന് പുറപ്പെടും.
- മംഗലാപുരം സെൻട്രൽ- സാന്ദ്രഗച്ചി വിവേക് എക്സ്പ്രസ് ജനുവരി ആറിന് ഒന്നേകാൽ മണിക്കൂർ വൈകി രാത്രി 11ന് പുറപ്പെടും.
- ജനുവരി ഒന്നുമുതൽ പത്തുവരെ നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ ഒരുമണിക്കൂർ പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.