മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: ഉത്തരവാദി ബി.ജെ.പി പ്രാദേശിക നേതാവെന്ന് കുറിപ്പ്

പാലക്കാട്: ഞായറാഴ്ച ആത്മഹത്യ ചെയ്ത മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യകുറിപ്പിൽ ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെതിരെ ആരോപണം. ബി.ജെ.പി ബൂത്ത് പ്രസിഡൻറ് പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിന് പരാതി നൽകിയെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ ഞായറാഴ്ച വൈകിട്ടാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

നോട്ടുപുസ്തകത്തിലെഴുതിയ ആത്മഹത്യാകുറിപ്പിൽ കൗൺസിലറാക്കാം എന്ന് പറഞ്ഞ് പ്രജീവ് വഞ്ചിച്ചുവെന്നും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പടുത്തിയെന്നും ആരോപിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശരണ്യ പ്രജീവിനെ വിളിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Mahila Morcha leader Death: suicide Note Says BJP local leader is responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.