മറാത്ത സംവരണം; നിലപാട് വ്യക്തമാക്കാന്‍ മഹാരാഷ്ട്രക്ക് ഹൈകോടതിയുടെ അവസാന അവസരം

മുംബൈ: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ മറാത്ത വിഭാഗത്തിന്‍െറ സംവരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിന് നിലപാട് വ്യക്തമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ബോംബെ ഹൈകോടതി. ഒരുമാസം സമയം നല്‍കിയിട്ടും നിലപാട് വ്യക്തമാക്കാത്ത സര്‍ക്കാറിനോട് അതൃപ്തിയറിയിച്ച് ജസ്റ്റിസുമാരായ അനൂപ് മോത്ത, ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന  ബെഞ്ചാണ് ഒരവസരംകൂടി നല്‍കിയത്.

ഡിസംബര്‍ ഏഴിന് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയില്ളെങ്കില്‍ ഇനി അവസരമുണ്ടാകില്ളെന്ന് കോടതി വ്യക്തമാക്കി. മറാത്ത സമുദായത്തില്‍ നിരവധി ജാതികളും ഉപജാതികളുമുള്ളതിനാല്‍ പൂര്‍ണവിവരം ശേഖരിക്കാനായിട്ടില്ളെന്നാണ് സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്. 16 ശതമാനം സംവരണമാവശ്യപ്പെട്ട് മറാത്ത സമുദായം നടത്തുന്ന മൗനജാഥകള്‍ സംസ്ഥാനത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണ്. സംവരണമേര്‍പ്പെടുത്താന്‍ തയാറാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

2014ല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ മറാത്ത സമുദായത്തിന് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 16 ശതമാനം സംവരണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, രാഷ്ട്രീയ, സഹകരണ, ഭരണരംഗങ്ങളിലും മറ്റും പ്രബലരായ മറാത്ത വിഭാഗത്തിന് സംവരണമേര്‍പ്പെടുത്തുന്നത് ചോദ്യംചെയ്ത് ലഭിച്ച ഹരജിയില്‍ വാദംകേട്ട ബോംബെ ഹൈകോടതി സംവരണം റദ്ദാക്കുകയായിരുന്നു. സംവരണം മൊത്തം അവസരങ്ങളുടെ 50 ശതമാനത്തില്‍ കവിയരുതെന്നാണ് ചട്ടം. എന്നാല്‍, നിലവില്‍ മഹാരാഷ്ട്രയിലത് 52 ശതമാനമാണ് എന്നതും സര്‍ക്കാറിന് പ്രതികൂലമാകുന്നു.

Tags:    
News Summary - maharashtra high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.