Posted On
date_range Updated On
date_range മഹാരാജാസിൽ എസ്.എഫ്.െഎ പ്രതിഷേധം; പ്രിൻസിപ്പലിെൻറ കസേര കത്തിച്ചു
എറണാകുളം: മഹാരാജാസ് കോളജിൽ എസ്.എഫ്.െഎയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
സമരം ചെയ്ത വിദ്യാർഥികൾ പ്രിൻസിപ്പലിെൻറ കസേര കത്തിച്ചു. ആൺകുട്ടികളുടെ ചൂട് പറ്റാനാണ് പെൺകുട്ടികൾ വരുന്നതെങ്കിൽ കാമ്പസിലേക്ക് വരേണ്ടതില്ലെന്ന പ്രിൻസിപ്പലിെൻറ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു.
അതേസമയം സംഭവത്തിെൻറ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്ഥിതിക്ക് പ്രതിഷേധത്തിെൻറ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.