‘മഹ’ മഴ: നാല്​ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എം.ജി സർവകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശക്തിപ്രാപിച്ച്​ ‘മഹ’ ചുഴലിക്കാറ്റായി മാ​റി​യെ ​ന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്നുമുള്ള കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന്​ എറണാകുളം ജില്ലയിലെ ത ീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എറണാകുളത്തെ ബീച്ചുകളിലും ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് വ്യാപകമായി ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കെ.​എ​സ്.​ഇ.​ബി ക​ൺ​ട്രോ​ൾ റൂം 1912 ​ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം.

ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും സം​സ്​​ഥാ​ന തീ​ര​ത്തോ​ട് ചേ​ർ​ന്നു​പോ​കു​ന്ന​തി​നാ​ൽ​ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​. തീ​ര​ത്ത്​ ക​ന​ത്ത കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്​്. മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശാം.

Tags:    
News Summary - Maha cyclone - schools shuts - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.