Posted On
date_range Updated On
date_range മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു; ആസ്ഥാനം കോഴിക്കോട്
തിരുവനന്തപുരം: മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവായി. ഇടതുപക്ഷ സർക്കാരിെൻറ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് നടപ്പിലായത്. കോഴിക്കോടാണ് ക്ഷേമനിധി ബോർഡിെൻറ ആസ്ഥാനം. ബോർഡിൽ 14 അംഗങ്ങളുണ്ടായിരിക്കും.
ബോർഡിെൻറ ചെയർമാനായി എം. പി. അബ്ദുൽ ഗഫൂറിെന സർക്കാർ നോമിേനറ്റ് ചെയ്തു. അഡ്വ. എ.കെ ഇസ്മായിൽ വഫ കോഴിക്കോട്, പി.കെ. മുഹമ്മദ് ചേളാരി, അഹമ്മദ് ദേവർകോവിൽ, ഒ.പി.െഎ കോയ, പി.സി. സഫിയ, എ. ഖമറുദ്ദീൻ മൗലവി, അബൂബക്കർ സിദ്ദിഖ് കെ, ഒ. ഒ. ശംസു എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
അഞ്ച് വർഷമാണ് ബോർഡിെൻറ കാലാവധി. പ്രഥമ യോഗം നവംബർ ഏഴിന് ബുധനാഴ്ച 10:30ന് തിരുവനന്തപുരത്ത് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.