മുഖപ്രസംഗത്തിനുള്ള കാമ്പിശേരി കരുണാകരൻ അവാർഡ് മാധ്യമത്തിന്​

കൊല്ലം: മലയാള ദിനപത്രങ്ങളിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മികച്ച മുഖ പ്രസംഗത്തിനുള്ള കാമ്പിശേരി അവാർഡ്​ മാധ്യമം പത്രത്തിന്​.  സി.ദാവൂദ് തയാറാക്കിയ 'സ്‌റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ വേണം' എന്ന മുഖ പ്രസംഗമാണ് അവാർഡിന് അർഹമായത്.

കൊല്ലം കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡാണിത്. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

നവംബർ ഒന്നിന് അവാർഡ് സമ്മാനിക്കും. നാദാപുരം നരിപ്പറ്റ സ്വദേശിയായ സി.ദാവൂദ് മാധ്യമം പത്രാധിപ സമിതയംഗവും മീഡിയ വൺ മാനേജിങ് എഡിറ്ററുമാണ്.


Tags:    
News Summary - madhyamam won kambissery award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.