എം. ഫിറോസ് ഖാൻ, സുൽഹഫ്
കൊച്ചി: മാധ്യമ മേഖലയിൽ ശമ്പള പരിഷ്‍കരണത്തിനായി വേജ് ബോർഡ് അനുവദിക്കുക, തൊഴിൽസ്വഭാവം തകർക്കുന്ന വേജ് കോഡ് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി മാധ്യമം ജേണലിസ്റ്റ് യൂനിയൻ (എം.ജെ.യു) വാർഷിക ജനറൽ ബോഡി സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി എം. ഫിറോസ്ഖാനെയും സെക്രട്ടറിയായി സുൽഹഫിനെയും വീണ്ടും തെരഞ്ഞെടുത്തു. മേയ് ദിനത്തിൽ എറണാകുളം ചാവറ കൾചറൽ സെന്ററിലായിരുന്നു ജനറൽ ബോഡി.
മറ്റു ഭാരവാഹികൾ: എ.വി. ഷെറിൻ, അനിരു അശോകൻ (വൈസ് പ്രസി.), പി. ജസീല, സി. റാഫി (ജോ. സെക്ര.), എ. ബിജുനാഥ് (ട്രഷറർ). നിർവാഹക സമിതി അംഗങ്ങൾ: കെ.പി. റെജി, ടി. നിഷാദ്, കെ.എ. സൈഫുദ്ദീൻ, നഹീമ പൂന്തോട്ടത്തിൽ, പി.സി. സെബാസ്റ്റ്യൻ, പി. ഷംസുദ്ദീൻ, ഹാഷിം എളമരം, എ.കെ. ഹാരിസ്, എം.വൈ. റാഫി, എ.ടി. മൻസൂർ, പി.പി. ജുനൂബ്, ബിജു ചന്ദ്രശേഖർ, പി. അരവിന്ദാക്ഷൻ, കെ.കെ. ഉസ്മാൻ, റഹ്മാൻ എലങ്കമ്മൽ, അൻവാറുൽ ഹഖ്, ഇ.പി. ഷഫീക്ക്, അനിത് കുമാർ, ബിമൽ തമ്പി, പി.പി. പ്രശാന്ത്, അനുശ്രീ, പി.എ. മുഹമ്മദ് റസിലി, സി.പി. ബിനീഷ്, ബൈജു കൊടുവള്ളി, മുനീർ ഞെട്ടിക്കുളം.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുൽഹഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ബിജുനാഥ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എ.വി. ഷെറിൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കെ.കെ. ഉസ്മാൻ, ബിജു ചന്ദ്രശേഖർ, സുഗതൻ പി. ബാലൻ, ടി.പി. സുരേഷ് കുമാർ, ആർ. സുനിൽ, വി.പി റജീന, ബൈജു കൊടുവള്ളി, സൂഫി മുഹമ്മദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.പി. കബീർ സ്വാഗതവും എം.ജെ.യു ജോ. സെക്രട്ടറി അനുശ്രീ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.