കോഴിക്കോട്: മാധ്യമം എംപ്ലോയീസ് യൂനിയന്‍ വാർഷിക ജനറല്‍ ബോഡി കോഴിക്കോട് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സി.െഎ.ടി.യു കോഴിക്കോട് ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മൂലധനം മാത്രം ലക്ഷ്യമാക്കുന്ന കോര്‍പറേറ്റ് മുതലാളിമാരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ലക്ഷ്യം മൂലധനസഞ്ചയം മാത്രമാണെന്ന് ഓരോ തൊഴിലാളിയെയും ബോധവാന്മാരാക്കണമെന്നും മുകുന്ദൻ പറഞ്ഞു. മാധ്യമം എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. യൂനിയെൻറ 25ാം വാർഷിക ഉപഹാരമായി 2018ൽ അംഗങ്ങളിൽപ്പെട്ട വീടില്ലാത്ത ഒരാൾക്ക് വീട് നിർമിച്ച് നൽകുമെന്ന് പ്രസിഡൻറ് അറിയിച്ചു.
മാധ്യമത്തില്‍നിന്ന് ഈ കാലയളവില്‍ റിട്ടയര്‍ ചെയ്ത യൂനിയൻ അംഗങ്ങളായ എം.ടി. ദേവദാസ് (പ്രൊഡക്ഷൻ സൂപ്പർവൈസർ), കെ. ഭാർഗവൻ (സീനിയർ പ്രിൻറർ), പി. മനോഹരൻ (പാക്കിങ് സൂപ്പർവൈസർ) എന്നിവരെയും വിവിധ മേഖലകളിൽ അംഗീകാരങ്ങൾ ലഭിച്ച യൂനിയൻ അംഗങ്ങളായ ബിൻയാമിൻ, ജോഷി വിൻസൻറ്, മുജീബ് റഹ്മാൻ എന്നിവരെയും ആദരിച്ചു. ജനറൽ സെക്രട്ടറി പി. സാലിഹ് റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ജമാൽ ഫൈറൂസ് വരവുചെലവു കണക്കും അവതരിപ്പിച്ചു.
കോഴിക്കോട് പി.എഫ് ഓഫിസിലെ സൂപ്പര്‍വൈസര്‍ കെ. പ്രേംരാജ് പ്രൊവിഡൻറ് ഫണ്ടിനെ കുറിച്ച് സംസാരിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷറർ ഫസലുറഹ്മാൻ, ഒാൾ ഇന്ത്യ ഫെഡറേഷൻ അംഗം എം. കുഞ്ഞാപ്പ, റഹ്മാൻ കുറ്റിക്കാട്ടൂർ, അബ്ദുൽ ഗഫൂർ, അലിയുൽ അക്ബർ, വൈ. സമദ്, റജി ആൻറണി, കെ.എം. റഷീദ് എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി പി.എം. ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡൻറ് റജി ആൻറണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.