എം. ഫസലുറഹ്മാൻ, കെ. സജീവൻ
കോഴിക്കോട്: മാധ്യമം എംപ്ലോയീസ് യൂനിയൻ സംസ്ഥാന വാർഷിക യോഗം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ ഫൈറൂസ് റിപ്പോർട്ടും ട്രഷറർ എം. മുബാറക് വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ.സി. അബ്ദുൽ മഹ്ഷൂക്, കെ.വി. ഹാരിസ്, അബൂബക്കർ സിദ്ദീഖ്, ടി. ഇസ്മയിൽ, ശ്രീകാന്ത്, പി. നൗഷാദ്, ടി.എം. ശിഹാബ്, റെജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
2025-27 കാലയളവിലെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് യൂനിയൻ മുൻ സെക്രട്ടറി കെ. അബ്ദുൽ ഗഫൂർ നിയന്ത്രിച്ചു. എം. ഫസലുറഹ്മാൻ (പ്രസിഡന്റ്), കെ. സജീവൻ (ജനറൽ സെക്രട്ടറി), ടി.എം. അബ്ദുൽ ഹമീദ്, റജി ആന്റണി (വൈസ് പ്രസിഡന്റുമാർ), ടി.എം. ശിഹാബ്, പി. സാലിഹ് (സെക്രട്ടറിമാർ), എം. ജമാൽ ഫൈറൂസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ വാഹിദ്, സാജിദുറഹ്മാൻ, പി. നൗഷാദ്, ഹുമയൂൺ കബീർ, നംസർ, അസീർ, സജീവ് കെ.കെ, അബൂബക്കർ സിദ്ദീഖ് പി.പി, മൻസൂർ. ടി.പി, ടി. ഇസ്മായിൽ, കെ.വി. ഹാരിസ്, സർഫറാസ്, മനോജ്, കെ.എസ്. അബ്ദുൽ കരീം, ടി.എ. റഷീദ്, സഹീർ, റജി ആന്റണി, മുബാറക്, ഹനീഫ്, രാജീവ് എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
സർവിസിൽ നിന്ന് വിരമിച്ച വി. നൗഷാദ്, എം. രമേശൻ, കെ. മുഹമ്മദ് ബഷീർ, കെ.സി. അബ്ദുൽ മഹ്ഷൂക്, മേയ് 31ന് വിരമിക്കുന്ന കെ.പി. അബ്ദുല്ല, കെ. അബ്ദുൽ ഗഫൂർ, എൻ.പി. അബ്ദുൽ കരീം, സി.എം. അലിയുൽ അക്ബർ, എസ്. ശ്രീകാന്ത്, ഡെന്നി തോമസ്, സ്ഥാപനത്തിൽ നിന്ന് രാജിവെച്ച അംഗങ്ങളായ എം.സി. മുജീബ്, സിറാജുൽ ഹസ്സൻ, ശഹാബുദ്ദീൻ, ടി.വി. സവാദ്, കെ. മുഹമ്മദ് ജംഷീർ എന്നിവർക്കും എംപ്ലോയീസ് യൂനിയൻ യാത്രയയപ്പും മെമന്റോയും നൽകി. എം. ഫസലുറഹ്മാൻ സ്വാഗതവും പി. സാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.