മാധ്യമം 30ാം വാര്‍ഷികാഘോഷം: ഉദ്ഘാടനം 27ന് തലസ്ഥാനത്ത്

തിരുവനന്തപുരം: നേരിന്‍െറ അക്ഷരവഴിയില്‍ ‘മാധ്യമം’ മൂന്ന് പതിറ്റാണ്ടിന്‍െറ നിറവിലേക്ക്. മാധ്യമലോകത്ത് വഴിത്തിരിവായി ഉദിച്ച് ലോക മലയാളിയുടെ നേരിന്‍െറ പുലര്‍കാലമായി വളര്‍ന്ന മാധ്യമത്തിന്‍െറ 30ാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കും.

കണ്ടുനിന്നിടത്തു നിന്ന് ഇടപെടലിലേക്ക് മലയാള മാധ്യമലോകത്തെ വഴിനടത്തിയ മാധ്യമത്തിന്‍െറ വളര്‍ച്ചയുടെ സുപ്രധാനഘട്ടം വിവിധ പദ്ധതികളോടെയാണ് വായനക്കാര്‍ ഉള്‍പ്പെടെയുള്ള സഹൃദയലോകവുമായി ചേര്‍ന്ന് ആഘോഷിക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഈമാസം 27ന് വൈകീട്ട് നാലിന് തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.  ‘മാധ്യമം’ ചെയര്‍മാന്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും.

ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തുന്ന മീഡിയ സമ്മിറ്റ്, രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ലിറ്റററി ഫെസ്റ്റ് എന്നിവയുടെ ലോഗോപ്രകാശനവും കേരളത്തിന്‍െറ 60 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന മാഗസിന്‍ ബ്രോഷര്‍  പ്രകാശനവും ചടങ്ങില്‍ നടക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം നഗരസഭാ അധ്യക്ഷന്‍ വി.കെ. പ്രശാന്ത്, എം.പിമാര്‍, എം.എല്‍.എമാര്‍,  ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ‘മാധ്യമം’ പബ്ളിഷര്‍ ടി.കെ. ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ഷികത്തിന്‍െറ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് വിപുല ആസൂത്രണം നടന്നുവരുകയാണ്.

Tags:    
News Summary - madhyamam 30th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.