ആൾക്കൂട്ട ആക്രമണം: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മധുവിന് നീതി

പാലക്കാട്: അട്ടപ്പാടിയിലെ ചിണ്ടക്കണ്ടി സ്വദേശി മധു കൊല്ലപ്പെടുമ്പോൾ 27 വയസായിരുന്നു. 2018 ഫെ​ബ്രു​വ​രി 22നാ​ണ് അരി മോഷ്ടിച്ചെന്ന് ആ​രോ​പി​ച്ച് മ​ധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചതോടെ അഞ്ച് വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. മധുവിന്റെ മാതാവും ബന്ധുക്കളും പ്രൊസിക്യൂഷനും പ്രതീക്ഷിച്ച വിധിയാണ് മണ്ണാർക്കാട് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.

കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

ആ​ൾ​ക്കൂ​ട്ട​ മ​ർ​ദ​ന​ത്തി​ലാ​ണ്കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി പൊ​ലീ​സ് ​​​​കൊലനടന്ന ദിവസ​ം തന്നെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്ക് വി​ചാ​ര​ണ ആ​രം​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ജാ​മ്യം ല​ഭി​ച്ചു. സം​ഭ​വം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​ത്. 2019 ൽ ​വി.​ടി. ര​ഘു​നാ​ഥി​നെ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും ചു​മ​ത​ല​ ഏ​റ്റെ​ടു​ത്തി​ല്ല. വി​ചാ​ര​ണ നീ​ളു​ക​യും കു​ടും​ബം സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സി. ​രാ​ജേ​ന്ദ്ര​നെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യും അ​ഡ്വ. രാ​ജേ​ഷ് എം. ​മേ​നോ​നെ അ​ഡീ​ഷ​ന​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യും സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു. അ​ഡ്വ. രാ​ജേ​ഷ് എം. ​മേ​നോ​നാ​ണ് നി​ല​വി​ൽ സ്പെ​ഷ​ൽ ​പ്രോസി​ക്യൂ​ട്ട​ർ.

2022 ഏ​പ്രി​ൽ 22ന് വി​ചാ​ര​ണ തു​ട​ങ്ങി​. 122 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​വ​സാ​നി​ക്കു​മ്പോ​ൾ 129 സാ​ക്ഷി​ക​ളാ​യി. ഇ​തി​ൽ 103 പേ​രെ വി​സ്ത​രി​ച്ചു. 24 പേ​രെ വി​സ്ത​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി. ര​ണ്ടു​പേ​ർ മ​രി​ച്ചു. 24 പേ​ർ കൂ​റു​മാ​റി.

Tags:    
News Summary - Madhu murder case: Mannarkad court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.