തിരുവനന്തപുരം: മീഡിയവൺ ചാനൽ പ്രക്ഷേപണം നിറുത്തി വെപ്പിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കയ്യേറ്റമാണെന്ന് സി.പി.എം നേതാവ് എം.എ. ബേബി. മീഡിയ വണിനെതിരെ മാത്രമുള്ള ഒരു നടപടി അല്ല ഇത്. എന്തെങ്കിലും കാരണങ്ങളുണ്ടാക്കി മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന് എല്ലാ മാധ്യമങ്ങൾക്കുമായി നല്കുന്ന സന്ദേശമാണിത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാർ നടത്തുന്ന പുതിയ ഒരു ശ്രമമാണെന്നും എം.എ. ബേബി പറഞ്ഞു.
മാധ്യമങ്ങളെ നിയന്ത്രിച്ച് നിർത്തി നടപ്പാക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്ന് പറയാനാവില്ല. അടിയന്തരാവസ്ഥയുടെ പ്രേതം ആർ.എസ്.എസുകാരെ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി അമിതാധികാരവാഴ്ചക്കാരായ ആർ.എസ്.എസുകാരെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് ഇറക്കി വിടാതെ ഇവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് ആഗ്രഹിക്കാനാവില്ലെന്നും എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.