എം.വി. നികേഷ് കുമാർ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; പരിക്കില്ല

കളമശ്ശേരി: റിപ്പോർട്ടർ ചാനൽ ഉടമ എം.വി. നികേഷ് കുമാർ സഞ്ചരിച്ച കാർ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നികേഷ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ എ​േട്ടാടെ മെഡിക്കൽ കോളജ് റോഡിൽ എച്ച്.എം.ടി സ്​റ്റോറിന് സമീപമാണ് അപകടം. കിൻഫ്രക്ക്​​ സമീപത്തെ ചാനൽ ഓഫിസിലേക്ക് പോകും വഴിയായിരുന്നു അപകടം. ശക്തമായ മഴയിൽ റോഡിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മൺതിട്ടയിൽ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. നികേഷ് കുമാറാണ്​ വാഹനമോടിച്ചിരുന്നത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.