നിലമ്പൂരിൽ എം. സ്വരാജ് ഇടത് സ്ഥാനാർഥി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം. സ്വരാജ്​ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി. സ്വതന്ത്രരെയടക്കം പരിഗണിച്ചെങ്കിലും രാഷ്ട്രീയ പോരാട്ടമെന്നത്​ മുൻനിർത്തിയാണ്​ സി.പി.എം സ്വരാജിനെ സ്ഥാനാർഥിയാക്കിയത്​. സെക്രട്ടേറിയറ്റ്​ യോഗ​ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്​​ സ്വരാജിന്‍റെ​ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്​​.

പാർട്ടി ചിഹ്നത്തിലും സ്വത​ന്ത്ര ചിഹ്നത്തിലും മത്സരിച്ച്​ ജയിച്ച സീറ്റിൽ സ്വരാജിന്​ വിജയമുറപ്പാണെന്നും വരാനിരിക്കുന്ന ത​ദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നേറ്റത്തിന്‍റെ നാന്ദികുറിക്കുന്ന ഉജ്ജ്വല പോരാട്ടമാണ്​ നടക്കാൻ പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

സിറ്റിങ്​ സീറ്റായ നിലമ്പൂരിലെ പോരാട്ടം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്​.​ ഇത്​ മുൻനിർത്തിയാണ്​ പ്രമുഖ നേതാവിനെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ രംഗത്തിറക്കിയത്​. തെരഞ്ഞെടുപ്പ്​ കാഹളം മുഴങ്ങിയതോടെ തന്നെ സി.പി.എം തെരഞ്ഞെടുപ്പ്​ ചുമതല സ്വരാജിന്​ നൽകിയിരുന്നു. പിന്നാലെയാണിപ്പോൾ സ്ഥാനാർഥിയായത്​.

മുൻ തൃപ്പൂണിത്തുറ എം.എൽ.എയായ സ്വരാജ്​ നിലമ്പൂർ മണ്ഡലത്തിലെ പോത്തുകൽ സ്വദേശിയാണ്​. നിയമസഭയിലേക്കിത്​ മൂന്നാം അങ്കമാണ്​. മികച്ച വാഗ്‌മിയും ഒട്ടേറെ പുസ്‌തകങ്ങളുടെ രചയിതാവുമാണ്‌. എസ്​.എഫ്​.ഐയിലൂടെയാണ്​ പൊതുപ്രവർത്തന രംഗത്തെത്തിയത്‌.

എസ്​.എഫ്​.ഐ മലപ്പുറം ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ്​ സർവകലാശാല യൂനിയൻ ചെയർമാൻ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യ ജോയന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്​. ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റർ കൂടിയാണ് സ്വരാജ്​​. 

Tags:    
News Summary - M. Swaraj is the Idf candidate in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.