നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാർക്ക് ലഗേജ് കൈമാറിയില്ല; വിമാനത്താവളത്തിൽ പ്രതിഷേധം

നെ​ടു​മ്പാ​ശ്ശേ​രി: അ​ഗ​ത്തി​യി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ല​​ഗേ​ജ്​ കൈ​മാ​റാ​തെ വി​മാ​ന ക​മ്പ​നി​യു​ടെ ഇ​രു​ട്ട​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ന് ​എ​ത്തി​യ അ​ല​യ​ൻ​സ് എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് ല​ഗേ​ജ് ല​ഭി​ക്കാ​തെ വെ​ട്ടി​ലാ​യ​ത്.

വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് അ​ഗ​ത്തി​യി​ൽ​നി​ന്ന് ഇ​വ​രു​ടെ ല​ഗേ​ജു​ക​ൾ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​രും ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന്​ ചി​കി​ത്സ​ക്കും വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും എ​ത്തി​യ​വ​രും അ​ട​ക്കം 50 ഓ​ളം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വിമാനത്തിലെ ശുചിമുറിയിൽ  സ്വർണം: നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം

നെടുമ്പാശ്ശേരി: പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടി. വ്യാപകമായി സംഘം ചേർന്ന് സ്വർണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

റാസൽ ഖൈമയിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് പ്രഷർ പമ്പിൽ ഒളിപ്പിച്ച നിലയിൽ 625 ഗ്രാം സ്വർണം കണ്ടെത്തിയത്. ഈ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും.

റാസൽ ഖൈമയിൽ നിന്നും എത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ അതല്ലെങ്കിൽ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും.

Tags:    
News Summary - Luggage did not arrive; passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.