വാണിജ്യ പാചക വാതക വിലയിൽ 16 രൂപയുടെ വർധന; 19 കിലോ സിലിണ്ടറിന് 1604 രൂപ

കൊച്ചി: വാണിജ്യ പാചക വാതക വില കൂട്ടി. സിലിണ്ടറിന് 16 രൂപയുടെ വർധനയാണ് ബുധനാഴ്ച നിലവിൽവന്നത്. കൊച്ചിയിൽ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില. ദസറയ്ക്ക് മുന്നോടിയായി, ഒക്ടോബർ ഒന്ന് മുതൽ വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുമെന്ന് എണ്ണ കമ്പനികൾ നേരത്തെ അറിയിച്ചിരുന്നു. നാല് തവണ നിരക്ക് കുറച്ചതിനു ശേഷമാണ് വർധനയുണ്ടായത്. അതേസമയം 14.2 കിലോയുടെ ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

സെപ്റ്റംബർ ഒന്നിന് വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 51.50 രൂപ കുറച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഏപ്രിൽ ഒന്നിനും എണ്ണ കമ്പനികൾ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 41 രൂപയാണ് അന്ന് കുറച്ചത്.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 19 കിലോഗ്രാം എൽ.പി.ജി വില ഡൽഹിയിൽ 138 രൂപയും, കൊൽക്കത്തയിൽ 144 രൂപയും, മുംബൈയിൽ 139 രൂപയും, ചെന്നൈയിൽ 141.5 രൂപയും കുറഞ്ഞു. എന്നാൽ, ഏപ്രിൽ 8ന് 50 രൂപ വർധന വരുത്തിയതിനുശേഷം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Tags:    
News Summary - LPG Price Hike: 19 Kg Gas Cylinder Gets Rs 16 Costlier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.