തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ ഈ മാസം 16 വരെ മത്സ് യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽക ി. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തിനകം കടലിൽ പോയവർ തീരമണയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ ബംഗാൾ ഉൾക്കടലിെൻറ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിെൻറ വേഗം മണിക്കൂറിൽ 45-55 കി.മീ. വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി.മീ. വരെയും ഉയരും.
വെള്ളിയാഴ്ച തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിെൻറ വേഗം മണിക്കൂറിൽ 55-65 കി.മീ. വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി.മീ. വരെയും ഉയരുവാൻ സാധ്യതയുണ്ട്. ശനിയാഴ്ച തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കാറ്റിെൻറ വേഗം മണിക്കൂറിൽ 50-60 കി.മീ. വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ. വരെയും ഉയരുവാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിെൻറ തുടർ വികാസം അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ 1800220161 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.