കേരളത്തിൽ താമര ‘വിരിയില്ല’; സർവേകളിൽ അങ്കലാപ്പിലായി ബി.ജെ.പി

കോ​ട്ട​യം: വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ര​ള​ത്തി​ൽ താ​മ​ര ‘വി​രി​യി​ല്ല’ എ​ന്ന പാ​ർ​ട്ടി​യു​ടെ​യും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സ​ർ​വേ​ക​ളി​ൽ അ​ങ്ക​ലാ​പ്പി​ലാ​യി​ ബി.​ജെ.​പി നേ​തൃ​ത്വം. കേ​ന്ദ്ര​മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടെ മ​ത്സ​രി​പ്പി​ച്ച്​ ഒ​രു സീ​റ്റെ​ങ്കി​ലും നേ​ടാ​നാ​കു​മോ​യെ​ന്ന ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്​​ ദേ​ശീ​യ നേ​തൃ​ത്വം. ബി.​ജെ.​പി നേ​തൃ​ത്വ​വും ചി​ല മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ കേ​ര​ള​ത്തി​ലെ 20 സീ​റ്റി​ൽ ഒ​ന്നി​ൽ പോ​ലും പാ​ർ​ട്ടി​ക്ക്​ ഇ​ക്കു​റി​യും വി​ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. സു​രേ​ഷ്​​ഗോ​പി​ക്ക്​ വി​ജ​യ​സാ​ധ്യ​ത ക​ൽ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ ഒ​രു​മി​ച്ച്​ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട്​ ബി.​ജെ.​പി​ക്ക്​ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ കു​ഴ​ക്കു​ന്ന​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പാ​ളി​ച്ച​ക​ൾ​ക്കു​പു​റ​മെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്​. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​കാ​ത്ത​താ​ണ്​ പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നെ​ങ്കി​ലും വി​ജ​യി​ക്കു​ന്നി​ല്ല. മു​സ്​​ലിം സ​മു​ദാ​യം ബി.​ജെ.​പി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല. മ​ണി​പ്പൂ​രി​ലെ സം​ഘ​ർ​ഷം കേ​ര​ള​ത്തി​ലെ ക്രി​സ്ത്യാ​നി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി ദേ​ശീ​യ​നേ​താ​വു​മാ​യ അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​വും അ​ക്കാ​ര്യം സ​മ്മ​തി​ക്കു​ന്നു. ഇ​ക്കു​റി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ​പോ​ലു​മി​ല്ലെ​ന്ന അ​​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ അ​താ​ണ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ഞ്ച്​ സീ​റ്റ്​ വി​ജ​യി​ക്കു​മെ​ന്നാ​ണ്​ കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഏ​തൊ​ക്കെ​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​ന്നി​ല്ല.

തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ബി.​ജെ.​പി പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ബി.​ജെ.​പി​ക്ക്​ വേ​രോ​ട്ട​മു​ള്ള​തെ​ന്നാ​ണ്​ സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന​ വി​ല​യി​രു​ത്ത​ലു​മു​ണ്ട്​. തൃ​ശൂ​രി​ൽ സു​രേ​ഷ്​​ഗോ​പി, പാ​ല​ക്കാ​ട്ട്​​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, ആ​റ്റി​ങ്ങ​ലി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ഏ​​റ​ക്കു​റെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പേ​രി​നാ​ണ്​ മു​ന്തി​യ പ​രി​ഗ​ണ​ന. ബി.​​ജെ.​പി പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജി​ന്​ നോ​ട്ട​മു​ള്ള​ത്​ എ​ൻ.​ഡി.​എ​ക്ക്​ ത​ല​വേ​ദ​ന​യാ​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ റ​ബ​റി​ന്‍റെ​ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വും ബി.​ജെ.​പി ന​ട​ത്തി​യേ​ക്കും. കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ മാ​റി​യി​ട്ടും സം​സ്ഥാ​ന നേ​തൃ​ത്വം എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ​തി​രെ കാ​ര്യ​മാ​യി രം​ഗ​ത്തി​ല്ലെ​ന്ന​തും ദേ​ശീ​യ​നേ​തൃ​ത്വ​ത്തെ വ​ല​യ്ക്കു​ന്നു​ണ്ട്.

Tags:    
News Summary - Lotus 'does not bloom' in Kerala; BJP is in trouble in the surveys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.