കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ഐഷ പോറ്റി, ആ​ർ. ര​ശ്​​മി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യു​ടെ മ​ണ്ണി​ൽ വേ​രൂ​ന്നി കൂ​ടു​ത​ൽ പ​ട​ർ​ന്നു​ക​യ​റി​യ മ​ഹാ​വൃ​ക്ഷ​മേ​ത്.... ജ​യ​ന്‍റ്​ കി​ല്ല​ർ ആ​യി അ​വ​ത​രി​ച്ച്​ മൂ​ന്ന്​ ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷം സ്വ​ന്ത​മാ​ക്കി​യ ച​രി​ത്ര​മു​ള്ള ഐ​ഷ പോ​റ്റി​യോ..? സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ലെ ചെ​റു​ത​ല്ലാ​ത്തൊ​രു പ​ങ്ക്​ മാ​റ്റി​വെ​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലോ...? ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടം​ഗ​മാ​യി കോ​ൺ​ഗ്ര​സ്​ ​ഒ​തു​ങ്ങി​യ​പ്പോ​ഴും അ​തി​ലൊ​രു മു​ഖ​മാ​യി നാ​ട്ടി​ലെ​ങ്ങും നി​റ​ഞ്ഞു​നി​ന്ന്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ പോ​രി​ലും കോ​ൺ​ഗ്ര​സ്​ വോ​ട്ടു​ഷെ​യ​ർ ഉ​യ​ർ​ത്തി​യ ആ​ർ. ര​ശ്​​മി കോ​ൺ​ഗ്ര​സ്​ കൈ ​ഉ​പേ​ക്ഷി​ച്ച്​ എ​ൻ.​ഡി.​എ ടി​ക്ക​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സാ​ക്ഷാ​ൽ ​ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ക​ളം​വി​ട്ട ശേ​ഷം കൊ​ട്ടാ​ര​ക്ക​ര സ​മീ​പ​കാ​ല​​ത്തൊ​ന്നും ഇ​ത്ത​ര​ത്തി​ൽ വ​ൻ​ശ​ക്തി​ക​ളു​ടെ ​​ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ല.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രും സി. ​അ​ച്യു​ത​മേ​നോ​നും പോ​ലു​ള്ള സി.​പി.​ഐ മ​ഹാ​ര​ഥ​ർ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി വി​ജ​യം​പി​ടി​ച്ച ച​രി​ത്ര​മു​ള്ള മ​ണ്ണാ​ണ്​ കൊ​ട്ടാ​ര​ക്ക​ര. ആ ​മ​ണ്ണി​ൽ പ​ക്ഷേ എ​ല്ലാ ക​രു​ത്തോ​ടെ​യും വാ​ണ ഒ​രേ ഒ​രു നേ​താ​വെ ഉ​ണ്ടാ​യി​ട്ടു​ള്ളു, ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള. 1977 മു​ത​ൽ 2001 വ​രെ തു​ട​ർ​ച്ച​യാ​യ ഏ​ഴ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​മാ​യി തു​ട​ർ​ന്നു. ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്ക് സം​സ്ഥാ​ന​ത്തെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം വ​രെ സ​മ്മാ​നി​ച്ച കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ 2006ൽ 12087 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വു​മാ​യി സി.​പി.​എ​മ്മി​ന്റെ ഐ​ഷാ​പോ​റ്റി വി​ജ​യി​ച്ച​പ്പോ​ൾ രാ​ഷ്ട്രീ​യ​കേ​ര​ളം ഞെ​ട്ടി. തു​ട​ർ​ന്ന്​ ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൂ​ടി ഐ​ഷ പോ​റ്റി​യെ മ​ണ്ഡ​ലം ചേ​ർ​ത്തു​പി​ടി​ച്ചു. ​ഓ​രോ ത​വ​ണ​യും ഭൂ​രി​പ​ക്ഷം കൂ​ട്ടി​ന​ൽ​കി. 2016ൽ 42,632 ​വോ​ട്ടി​ന്‍റെ ത​ക​ർ​പ്പ​ൻ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു. മൂ​ന്ന്​ ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​യ​ർ​ത്തി 2021ൽ ​സി.​പി.​എം മ​ണ്ഡ​ലം കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്​ കൈ​മാ​റി. 2006ൽ ​ഐ​ഷ​പോ​റ്റി​ക്ക്​ കി​ട്ടി​യ​തി​നും താ​ഴേ​ക്ക്​ ഭൂ​രി​പ​ക്ഷം പോ​യെ​ങ്കി​ലും കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​യും സി.​പി.​​എ​മ്മി​നെ​യും മ​ണ്ഡ​ലം കൈ​വി​ട്ടി​ല്ല. അ​ന്ന്​ മു​ത​ൽ തു​ട​ങ്ങി​യ അ​സ്വാ​ര​സ്യ​ങ്ങ​ളു​ടെ ഒ​ടു​ക്ക​മാ​യാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ടി​വാ​തി​ലി​ൽ ഐ​ഷ​പോ​റ്റി സി.​പി.​എ​മ്മി​ന്‍റെ ചു​വ​പ്പി​നോ​ട്​ കൂ​ട്ടു​വി​ട്ട്​ കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ച​ത്.

ഐ​ഷ​പോ​റ്റി​യു​ടെ വ​ര​വോ​ടെ ത​നി​ക്ക്​ കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ ത​രി​ല്ലെ​ന്ന്​ മ​ന​സി​ലാ​ക്കി ആ​ർ. ര​ശ്മി ബി.​ജെ.​പി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി. ക​ഴി​ഞ്ഞ ത​വ​ണ കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട്​ ഷെ​യ​ർ 11 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ത്താ​ൻ ര​ശ്മി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.

വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഓ​രോ പു​തി​യ ബാ​ച്ചി​ലും ബ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ തു​ട​ങ്ങി ​ഐ.​ടി ഭീ​മ​ൻ സോ​ഹോ കോ​ർ​പ​റേ​ഷ​നെ വ​രെ റൂ​റ​ൽ മേ​ഖ​ല​യി​ൽ എ​ത്തി​ച്ച മി​ക​വ്​ ഇ​ട​തു​ക്യാ​മ്പ് ഊ​ന്നി​പ്പ​റ​യു​ന്നു. താ​ൻ കൊ​ണ്ടു​വ​ന്ന​തി​ന​പ്പു​റം യാ​തൊ​ന്നും ബാ​ല​ഗോ​പാ​ൽ മ​ണ്ഡ​ല​ത്തി​നാ​യി ചെ​യ്തി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ്​ ഐ​ഷാ പോ​റ്റി ഉ​ന്ന​യി​ക്കു​ന്ന​ത്. ധ​ന​കാ​ര്യ​മ​ന്ത്രി ആ​യ ജ​ന​പ്ര​തി​നി​ധി കൊ​ണ്ടു​വ​രേ​ണ്ട യാ​തൊ​ന്നും മ​ണ്ഡ​ല​ത്തി​ലി​ല്ല എ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

സീ​റ്റ്​ നി​ല​നി​ർ​ത്തു​ക എ​ന്ന​തി​ലു​പ​രി ത​ങ്ങ​ളെ ‘ച​തി​ച്ച്​’ ​കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ച ഐ​ഷ പോ​റ്റി​​യെ ത​റ പ​റ്റി​ക്കു​ക എ​ന്ന വാ​ശി​യാ​ണ്​ സി.​പി.​എ​മ്മി​നു​ള്ള​ത്. ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള​യു​ടെ കേ​ര​ള കോ​ൺ​ഗ്ര​സ്​ -ബി ​ശ​ക്ത​മാ​യി ഒ​പ്പ​മു​ണ്ട്. ഐ​ഷ പോ​റ്റി​യു​ടെ ജ​ന​സ​മ്മ​തി​യി​ലൂ​ടെ സി.​പി.​എ​മ്മി​ന്‍റെ ഉ​റ​ച്ച​കോ​ട്ട മ​റി​ക്കാ​മെ​ന്ന്​ കോ​​ൺ​ഗ്ര​സും ആ​ർ. ര​ശ്മി​യി​ലൂ​ടെ കു​റ​ച്ച​ധി​കം കോ​ൺ​ഗ്ര​സ്​ വോ​ട്ട്​ ത​ങ്ങ​ളി​ലേ​ക്ക്​ എ​ത്തു​മെ​ന്ന്​ ബി.​ജെ.​പി​യും ക​ണ​ക്കു​കൂ​ട്ടു​ന്നു.

Tags:    
News Summary - The palace of the Kalamaria players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.