പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​​ലെ ഏ​ഴി​ക്ക​ര​യി​ൽ പ്ര​ചാ​ര​ണ​ത്തി​നി​ടെ സാം​ബ​ശി​വ​നെ വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി
കെ​ട്ടി​പ്പി​ടി​ച്ച്​ സ​ന്തോ​ഷം

പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശു​പ​ത്രി ​

ഐ.​സി.​യു​വി​ൽ​നി​ന്നെ​ത്തി​യാ​ണ്​ ഇ​ദ്ദേ​ഹം വോ​ട്ട്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ zര​തീ​ഷ്​ ഭാ​സ്ക​ർ

പറവൂരിന് പറയാനൊരാൾ

കൊ​ച്ചി: സൂ​ര്യ വെ​ളി​ച്ചം പ​ര​ന്നു​തു​ട​ങ്ങി​യ​തേ​യു​ള്ളൂ. പ​റ​വൂ​ർ പെ​രു​മ്പ​ട​ന്ന ജ​ങ്ഷ​നി​ൽ​നി​ന്ന് അ​ൽ​പം മു​ന്നോ​ട്ടു​പോ​യി ഗേ​റ്റ് വേ ​ഒാ​ഫ് ചെ​റാ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് സ്വ​ത​സി​ദ്ധ​മാ​യ നി​റ​ചി​രി​യോ​ടെ കേ​ര​ള​ത്തിെൻറ പ്ര​തി​പ​ക്ഷ നേ​താ​വും പ​റ​വൂ​രി​ന്‍റെ സ്വ​ന്തം എം.​എ​ൽ.​എ​യു​മാ​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​നെ​ത്തി. ഏ​ഴി​ക്ക​ര മ​ണ്ഡ​ല​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര്യ​ട​നം. മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ബി​നോ​യി​യു​ടെ​യും ക​ൺ​വീ​ന​ർ എം.​എ. ന​സീ​റി​ന്‍റെ​യും ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സീ​ന സ​ജീ​വിെൻറ​യും നേ​തൃ​ത്വ​ത്തി​ൽ ഹാ​ർ​ദ​മാ​യ സ്വീ​ക​ര​ണ​ത്തോ​ടെ‍ തു​ട​ക്കം. ഇ​വി​ടെ നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ലൂ​ടെ കാ​യ​ലി​നാ​ൽ ചു​റ്റി​യ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ക​ല്ലു​ചി​റ​യി​ലൂ​ടെ മു​ന്നേ​റി. വീ​ടു​ക​ൾ ഉ​ണ​ർ​ന്നു തു​ട​ങ്ങു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഏ​റെ​ക്കാ​ലം എ​ൽ.​ഡി.​എ​ഫ് മാ​ത്രം ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തിെ​ന യു.​ഡി.​എ​ഫ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലും വീ​ട്ടു​മു​റ്റ​ത്തു​മാ​യി കാ​ത്തു​നി​ന്ന അ​മ്മ​മാ​രെ​യും കു​രു​ന്നു​ക​ളെ​യും ഹൃ​ദ്യ​മാ​യി അ​ഭി​വാ​ദ്യം ചെ​യ്ത് സ്ഥാ​നാ​ർ​ഥി മു​ന്നോ​ട്ട്. കു​ട്ടി​ക​ൾ​ക്ക് ഹൈ​ഫൈ​യും തം​പ്സ് അ​പ് ചി​ഹ്ന​വും ന​ൽ​കി അ​ഭി​വാ​ദ്യം, മു​തി​ർ​ന്ന​വ​ർ​ക്കു​നേ​രെ കൈ​കൂ​പ്പി​യും കൈ​വീ​ശി​യും സ്നേ​ഹ പ്ര​ക​ട​നം. ആ​ലു​ങ്ക​ൽ അ​മ്പ​ല​വും മ​ണ്ണു​ചി​റ​യും ഇ​ല്ല​ത്തു​കോ​ള​നി​യു​മാ​യി​രു​ന്നു അ​ടു​ത്ത സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ.



 


സ്നേ​ഹം പ​ക​ർ​ന്ന് നാ​ട്ടു​കാ​ർ....

ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ലെ സ്വീ​ക​ര​ണ​വേ​ദി​യി​ൽ ആ​വേ​ശം അ​ണ​പൊ​ട്ടി. പ​ര്യ​ട​ന​ത്തി​ൽ ആ​ളു​കൂ​ടി വ​രി​ക​യാ​യി​രു​ന്നു. അ​നൗ​ൺ​സ്െ​മ​ൻ​റ് വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട​തോ​ടെ പ​ല​രും റോ​ഡി​ലേ​ക്ക് ഓ​ടി​യെ​ത്തി. അ​റി​യു​ന്ന​വ​രു​ടെ​യെ​ല്ലാം പേ​രെ​ടു​ത്ത് വി​ളി​ക്കു​ന്നു​ണ്ട് സ്ഥാ​നാ​ർ​ഥി. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​രെ​യെ​ല്ലാം ത​നി​ക്ക് ന​ല്ലോ​ണം അ​റി​യാ​മെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ. ഇ​ട​ക്കി​ടെ ബൊ​ക്കെ​യും ഷാ​ളു​മെ​ല്ലാ​മാ​യി വ​ഴി​യ​രി​കി​ൽ കാ​ത്തു നി​ൽ​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും സ്നേ​ഹാ​ലിം​ഗ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പാ​ത​യോ​ര​ങ്ങ​ളി​ൽ 'വീ​ഡീ..' എ​ന്ന ഉ​ച്ച​ത്തി​ലു​ള്ള വി​ളി​ക​ൾ മാ​ത്രം. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ക​ട​ക്ക​ര​യി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ൾ ഇ​ങ്ങോ​ട്ടേ​ക്കു​ള്ള ആ​മ്പ​ത്തോ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ കു​റി​ച്ചും പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ചു. വ​ഴി​യ​രി​കി​ൽ കാ​ത്തു​നി​ന്ന ഒ​ന്നാം​ക്ലാ​സു​കാ​ര​നാ​യ ദ​ർ​ശ​ക് വി​ളി​ച്ചു​പ​റ​ഞ്ഞു'​പാ​ലം വേ​ഗം ശ​രി​യാ​ക്ക​ണേ'. തീ​ർ​ച്ച​യാ​യും വേ​ഗം ശ​രി​യാ​വും​ട്ടോ എ​ന്ന് മ​റു​പ​ടി. അ​ഞ്ചു​മി​നി​റ്റി​ൽ മേ​ഖ​ല ചു​റ്റി തി​രി​ച്ചു​വ​ന്ന​പ്പോ​ഴേ​ക്ക് ആ ​കു​രു​ന്ന് വെ​ള്ള​ക​ട​ലാ​സി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള ആ​ശം​സാ​കാ​ർ​ഡ് ത​യ്യാ​റാ​ക്കി കൈ​മാ​റി. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടേ തി​രി​ച്ചു​വ​രാ​വൂ എ​ന്ന ഒ​രു നാ​ട്ടു​കാ​ര​ന്‍റെ വാ​ക്കു​ക​ൾ​ക്ക് നി​റ​ചി​രി​യാ​ലെ പ്ര​തി​ക​ര​ണം.

'ഇ​വി​ടത്തു​കാ​രാ​ണ് ക​രു​ത്തും ഊ​ർ​ജ​വും'

ഓ​രോ​ത​വ​ണ​യും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ന​ൽ​കി​ക്കൊ​ണ്ട് ഇ​ന്നാ​ട്ടു​കാ​ർ ത​ന്നെ ഞെ​ട്ടി​ക്കു​ക​യാ​ണെ​ന്നും പൊ​തു​ജീ​വി​ത​ത്തി​ലെ മു​ന്നോ​ട്ടു​പോ​ക്കി​നു​ള്ള ക​രു​ത്തും ഊ​ർ​ജ​വും പ​ക​രു​ന്ന​ത് നാ​ട്ടു​കാ​രാ​ണെ​ന്നും പ​ര്യ​ട​ന​ത്തി​നി​ടെ സ​തീ​ശ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 100ലേ​റെ സീ​റ്റു​ക​ളി​ൽ ജ​യി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പ​റ​വൂ​രി​നെ​യും കൊ​ച്ചി​യെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ന്നാ​ടി​ന്‍റെ വ​ലി​യ സ്വ​പ്ന​മാ​യ ചാ​ത്ത​നാ​ട് പാ​ല​ത്തി​ലൂ​ടെ റോ​ഡ് ഷോ ​മു​ന്നേ​റി ഇ​ക്ക​രെ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ട​മ​ക്കു​ടി തൊ​ട്ട് തി​രി​ച്ചു​മ​ട​ക്കം. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​വാ​ത്ത​തി​ന്‍റെ വി​ഷ​മ​ത​യും സ്ഥാ​നാ​ർ​ഥി പ​ങ്കു​വെ​ച്ചു. തി​രി​ച്ചു​മ​ട​ങ്ങു​മ്പോ​ൾ കാ​ഴ്ച​പ​രി​മി​തി​യു​ള്ള സാം​ബ​ശി​വ​ൻ എ​ന്ന​യാ​ൾ​ക്ക​രി​കി​ൽ നി​ർ​ത്തി സ്നേ​ഹാ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യു​ട​ൻ ആം​ബു​ല​ൻ​സി​ലെ​ത്തി വോ​ട്ടു ചെ​യ്ത കാ​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. ചാ​ത്ത​നാ​ട് ബൈ​പ്പാ​സി​ലെ ക​ട​യി​ൽ നി​ന്ന് ഒ​രു ക​ട്ട​ൻ​ചാ​യ കു​ടി​ച്ചാ​യി​രു​ന്നു തു​ട​ർ​പ​ര്യ​ട​നം. കോ​ട്ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ കൈ​താ​രം, കൈ​താ​രം അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തി​ന​കം സ്വീ​ക​ര​ണ​മു​ണ്ടാ​യി. 11മ​ണി​യോ​ടെ കാ​രി​കു​ള​ങ്ങ​ര​യി​ലെ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച​ത്തെ പ​ര്യ​ട​ന​ത്തി​ന് താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള. ഉ​ച്ച​ക്ക് പ​റ​വൂ​ർ ടൗ​ണി​ൽ കാ​ത്തു​നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ചൂ​ട​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളി​ലും വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ലും വാ​ർ​ത്താ​സ​മ്മേ​ള​ന​വും ന​ട​ത്തി. ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ്വീ​ക​ര​ണ​ത്തോ​ടെ‍യാ​ണ് അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് യാ​ത്ര​ക്ക് സ​മാ​പ​ന​മാ​യ​ത്.

Tags:    
News Summary - Someone to tell Paravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.