ഇന്ന് ഏപ്രിൽ 01; മാ​ർ​ച്ചും ക​ഴി​ഞ്ഞു, മെ​സ്സി വ​ന്നി​ല്ല

കോ​ഴി​ക്കോ​ട്: ഇ​ന്ന് ഏ​പ്രി​ൽ 01. അ​ർ​ജ​ന്റൈ​ൻ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യെ കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ര​ള​ത്തി​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് കാ​യി​ക​മ​ന്ത്രി വീ​ണ്ടും വാ​ഗ്ദാ​നം ന​ൽ​കി‍യി​ട്ട് ഒ​മ്പ​ത് മാ​സ​വും ഏ​ഴ് ദി​വ​സ​വും തി​ക​ഞ്ഞു. പ്ര​ഖ്യാ​പ​ന​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നി​റ​ഞ്ഞ വാ​ർ​ത്ത​ക​ൾ​ക്കൊ​ടു​വി​ൽ മെ​സ്സി മാ​ർ​ച്ചി​ൽ എ​ത്തു​മെ​ന്നാ​ണ് അ​വ​സാ​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, മാ​ർ​ച്ച് മാ​സ​വും ക​ഴി​ഞ്ഞ​തോ​ടെ മെ​സ്സി കേ​ര​ള​ത്തി​ൽ ക​ളി​ക്കു​ന്ന​ത് വെ​റും ദി​വാ​സ്വ​പ്ന​മാ​യി. അ​​ർ​​ജ​​ന്റീ​​ന ഇ​​ന്ത്യ​​യി​​ൽ ക​​ളി​​ക്കാ​​ൻ താ​​ൽ​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച​​ത് ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബാ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ നി​​രാ​​ക​​രി​​ച്ച​​തി​​നെ​​തി​​രെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ട്ടാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ തു​ട​ക്കം.

അ​ന്നു​മു​ത​ലേ ഒ​രു​പാ​ട് അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഭീ​മ​മാ​യ ചെ​ല​വും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും ച​ർ​ച്ച​യാ​യ​പ്പോ​ഴെ​ല്ലാം കാ​യി​ക​മ​ന്ത്രി ത​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു. ഒ​ക്ടോ​ബ​റി​ൽ കേ​ര​ള​ത്തി​ൽ ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ അ​ർ​ജ​ന്റീ​ന ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി അ​​ർ​​ജ​​ന്റീ​​ന ഫു​​ട്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (എ.​​എ​​ഫ്.​​എ) പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി കാ​​യി​​ക​മ​​ന്ത്രി സ്പെ​​യി​​ലെ മ​​ഡ്രി​​ഡി​​ൽ കൂ​​ടി​​ക്കാ​​ഴ്ച​യും ന​ട​ത്തി. എ​ന്നാ​ൽ, അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ന്‍റെ പു​​തി​​യ ഷെ​​ഡ്യൂ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ മെ​​സ്സി​​യും സം​​ഘ​​വും കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ല്ലെ​​ന്ന് ഉ​റ​​പ്പാ​​യി. സ്പോ​​ൺ​​സ​​ർ​​മാ​​ർ പ​​ണം കൊ​​ടു​​ക്കാ​​ത്ത​​തി​ന് സ​​ർ​​ക്കാ​​റി​​ന് ഒ​​ന്നും ചെ​​യ്യാ​​നി​​ല്ലെ​​ന്നാ​യി​രു​ന്നു അ​പ്പോ​ൾ മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.ഒ​​ക്ടോ​​ബ​​റി​​ൽ ടീ​​മി​​ന് കേ​​ര​​ള​​ത്തി​​ലെ​​ത്താ​​നാ​​വി​​ല്ലെ​​ന്ന് അ​​ർ​​ജ​​ന്റീ​​ന ടീം ​​ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ച​​താ​​യും 2026ൽ ​​വ​​രാ​​മെ​​ന്ന വാ​​ഗ്ദാ​​നം സ്പോ​​ൺ​​സ​​ർ​​മാ​​ർ നി​​ര​​സി​​ച്ച​​താ​​യും പി​ന്നീ​ട് മ​​ന്ത്രി പ​റ​ഞ്ഞു. കേ​​ര​​ള സ​​ർ​​ക്കാ​​റാ​​ണ് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​ർ ലം​​ഘി​​ച്ച​​തെ​​ന്ന് അ​​ർ​​ജ​​ന്റീ​​ന ഫു​​ട്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​നും പ​റ​ഞ്ഞു. പി​ന്നാ​ലെ, മെ​സ്സി ഉ​ള്‍പ്പെ​ടു​ന്ന ടീം ​കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്ന് അ​ര്‍ജ​ന്റീ​ന ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ത​ന്നെ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഇ​തോ​ടെ സ്പോ​ൺ​സ​റാ​യി​രു​ന്ന റി​പ്പോ​ര്‍ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റി​ങ് ക​മ്പ​നി വ​ലി​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​ണി തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് ഫി​ഫ അ​നു​മ​തി ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം പ​രി​ഗ​ണി​ച്ച് ന​വം​ബ​ർ വി​ൻ​ഡോ​യി​ലെ ക​ളി മാ​റ്റി​വെ​ക്കാ​ൻ എ.​എ​ഫ്.​എ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യെ​ന്ന് സ്പോ​ൺ​സ​ർ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം അ​ടു​ത്ത മാ​ർ​ച്ചി​ൽ ക​ളി​ക്കു​മെ​ന്നും സ്പോ​ൺ​സ​ർ പ്ര​ഖ്യാ​പി​ച്ചു.

മെ​സ്സി​യെ കൊ​ണ്ടു​വ​രാ​നു​ള്ള ഈ ​ശ്ര​മ​ത്തി​ന് സ​​ർ​​ക്കാ​​ർ ഖ​​ജ​​നാ​​വി​​ന് ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന അ​​ബ്ദു​​റ​​ഹി​​മാ​​ന്റെ വാ​​ദ​വും അ​തി​നി​ടെ പൊ​​ളി​​ഞ്ഞു. ടീ​​മി​​ന്റെ ക്ഷ​​ണ​​പ്ര​​കാ​​രം സ്പെ​​യി​​നി​​ലേ​​ക്ക് ന​​ട​​ത്തി​​യ യാ​​ത്ര​​ക്ക് മാ​​ത്രം ചെ​​ല​​വാ​​യ​​ത് 13 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ​​യാ​​ണെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന വി​​വ​​രാ​​വ​​കാ​​ശ രേ​​ഖ പു​​റ​​ത്തു​​വ​​ന്നു. 2024 സെ​​പ്റ്റം​​ബ​​റി​​ൽ അ​​ർ​​ജ​​ന്റീ​​ന ഫു​​ട്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്കെ​​ന്ന പേ​​രി​​ലാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ​​യും കാ​​യി​​ക വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും സ്പെ​​യി​​ൻ സ​​ന്ദ​​ർ​​ശ​​നം.

Tags:    
News Summary - Nine Months Since the 'Messi Promise': March Deadline Passes, Leaving Kerala Fans Disappointed on April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.