പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.െഎ.എം.ടി.സി) ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ജൂലൈ 20 മുതൽ ചരക്ക് വാഹനങ്ങൾ സർവിസ് നിർത്തുമെന്ന് സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു.
ഇന്ധന ടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, ഒാക്സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിെൻറ ആദ്യഘട്ടത്തിൽ ഒഴിവാക്കി. അന്തർസംസ്ഥാന ചരക്ക് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങൾ ജൂലൈ 18 മുതൽ തന്നെ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കയറ്റുന്നത് നിർത്തിവെക്കും. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങൾ ജൂലൈ 20ന് സംസ്ഥാനത്ത് സർവിസ് നിർത്തിവെക്കുമെന്നും എം. നന്ദകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.