തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി സംരംഭകന് സാജന് പാറയില്‍ ആത്മഹത്യചെയ്ത സംഭ വത്തിെൻറ പശ്ചാത്തലത്തില്‍ ലോക കേരളസഭയില്‍നിന്ന് യു.ഡി.എഫ് എം.എൽ.എമാരും രാജിെവച ്ചു. യു.ഡി.എഫിെൻറ 41 എം.എല്‍.എമാരും ഒപ്പിട്ട രാജിക്കത്ത് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കൈ മാറി. പ്രതിപക്ഷനേതാവ് നേതാവ് രമേശ് ചെന്നിത്തല വൈസ് ചെയര്മാന് സ്ഥാനം നേരത്തേ രാജിെവച്ചിരുന്നു.
പ്രവാസികളോടുള്ള നിഷേധാത്മക നിലപാടിെൻറ രക്തസാക്ഷിയാണ് സാജനെന്ന് എം.എല്‍.എമാര്‍ സംയുക്തമായി നല്കിയ രാജിക്കത്തില്‍ പറയുന്നു. ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സെൻറ ധാർഷ്ട്യവും നിഷേധാത്മക നിലപാടുമാണ്. ചെയർപേഴ്സണെതിരെ കേസെടുക്കാതെ ഉദ്യോഗസ്ഥരില്‍ മാത്രം കേസ് ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ‘ആന്തൂര്‍ സംഭവം’ നല്കുന്ന തെറ്റായ സന്ദേശം തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭം തുടങ്ങാന്‍ സംരക്ഷണം ലഭിക്കാത്ത ഇപ്പോഴത്തെ സാഹചര്യം ലോക കേരളസഭയെ അർഥരഹിതമാക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു.
അതേസമയം, ലോക കേരളസഭയിൽനിന്ന് പിന്മാറാനുള്ള പ്രതിപക്ഷ നേതാവിെൻറയും പ്രതിപക്ഷ എം.എല്‍.എമാരുടെയും തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. കക്ഷിരാഷ്ട്രീയ താൽപര്യത്തിെൻറ പേരില്‍ ഇത്തരം സമിതികളില്‍നിന്ന് രാജിവെക്കുന്നത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. അത് വികസനപ്രവര്‍ത്തനങ്ങളില്‍നിന്ന് കക്ഷിരാഷ്ട്രീയ താൽപര്യങ്ങളുടെ പേരില്‍ പിന്തിരിഞ്ഞുനില്ക്കുന്നവരെന്ന് ഭാവികേരളം കുറ്റപ്പെടുത്തുന്നതിലേക്ക് നയിക്കും. പ്രതിപക്ഷാംഗങ്ങള്‍ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന പ്രതീക്ഷയാണ് തനിക്കെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.
പ്രവാസി നിക്ഷേപസാധ്യതകളെ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകുേമ്പാഴാണ് ആന്തൂര്‍ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ശ്രദ്ധയിൽപെട്ടപ്പോള്‍തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പുതിയ ചട്ടങ്ങള്‍ നിര്‍മിക്കുന്നതിന് തയാറെടുക്കുകയും ചെയ്യുകയാണ്. ലൈസന്‍സ് നല്‍കുന്നകാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അധികാരമുള്ളുവെങ്കിലും നഗരസഭാ ചെയര്‍പേഴ്സണ്‍ എതിരായി നടപടിയെടുക്കണമെന്ന വിചിത്രവാദമാണ് ഉന്നയിക്കുന്നത്. ഇത്തരം സമീപനം എല്ലായിടങ്ങളിലും സ്വീകരിച്ചാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ എന്തെല്ലാം കാര്യത്തില്‍ കുറ്റവാളിയാകേണ്ടിവരും എന്ന കാര്യവും ആലോചിക്കണം. ആന്തൂര്‍ ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന രാഷ്ട്രീയ മുദ്രാവാക്യം വസ്തുതകളുമായി ബന്ധമില്ലെങ്കിലും പ്രതിപക്ഷത്തിന് മുന്നോട്ടുവെക്കാം. അത്തരം രാഷ്ട്രീയതാൽപര്യങ്ങള് വികസനപ്രശ്നങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.