തിരുവനന്തപുരം: നിലവിലുള്ള മിഷനുകൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒാൺലൈൻ ക്ലാസ് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉപദേശകർ തുടരുമോ എന്ന ചോദ്യത്തിന് ഉപദേശകർ ഒാരോ ഘട്ടത്തിലല്ലേ ഇപ്പോഴത്തെ ഘട്ടത്തിലല്ലേല്ലാ എന്നായിരുന്നു മറുപടി. മന്ത്രിമാർ പരിണിത പ്രജ്ഞരായ രാഷ്ട്രീയ പ്രവർത്തകരാണ്. മന്ത്രിമാരാകുന്നത് ആദ്യമായിട്ടാെണന്നേയുള്ളൂ. സമൂഹവുമായി നിരന്തര ബന്ധമുള്ളവരാണ്. അതല്ലേ ഏറ്റവും വലിയ പരിചയം.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ആലോചിച്ചിട്ടില്ല. രോഗാവസ്ഥയിൽ ചെറിയ അനുകൂല വ്യത്യാസങ്ങൾ വരുന്നുണ്ട്. ജാഗ്രത ഉപേക്ഷിക്കാറായിട്ടില്ല. മൊത്തം കാര്യം വിലയിരുത്തി തീരുമാനമെടുക്കാനേ കഴിയൂ. ബാങ്ക് ഉദ്യോഗസ്ഥരെ കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ പെടുത്തണമെന്ന ആവശ്യം പരിശോധിക്കും. ലോക്ഡൗൺ നീളുകയാണെങ്കിൽ കമ്പ്യൂട്ടർ അറ്റകുറ്റപ്പണി ചെയ്യുന്നവർക്ക് ഇളവ് നൽകുന്നത് ആലോചിക്കും.
മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന നിലപാടായിരിക്കും സ്വീകരിക്കുക. സര്‍ക്കാറിെൻറ പ്രതിബദ്ധത ഭരണഘടനയോടും ഈ നാട്ടിലെ ജനതയോടുമാണെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. സർക്കാറിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.