സ്ഥിതി നിയന്ത്രണവിധേയം; ലോക്ക് ഡൗൺ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്ക ാവൂവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിദഗ്ധ സമിതി അഭി പ്രായപ്പെട്ടു. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

17 പേരടങ്ങിയ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായാലും സംസ്ഥാനത്ത് മേഖലകൾ തിരിച്ചുവേണം ലോക്ക് ഡൗൺ ഒഴിവാക്കാൻ. ഒറ്റയടിക്ക് ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഇത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആളുകൾ കൂടുന്ന സ്ഥലങ്ങൾ പെട്ടെന്ന് തുറക്കരുത്. ഇവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. ചില ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - lock down expert panel report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.