കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ​വ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് സി.​പി ഉ​മ​ർ സു​ല്ല​മി അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ന്നു

ജനാധിപത്യ അട്ടിമറി ചെറുക്കണം -കെ.എൻ.എം മർകസുദ്ദഅവ

കൊ​ടു​ങ്ങ​ല്ലൂ​ർ (തൃ​ശൂ​ർ): ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളെ വ​രു​തി​യി​ലാ​ക്കി ജ​നാ​ധി​പ​ത്യ​ം അ​ട്ടി​മ​റി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ഫാ​ഷി​സ​ത്തെ ചെ​റു​ക്കാ​ൻ ജ​ന​കീ​യ മു​ന്നേ​റ്റം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ​വ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. മാ​ധ്യ​മ​ങ്ങ​ളെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​യും സമൂഹ മാധ്യമങ്ങളെ​യും അ​ധീ​ശ​പ്പെ​ടു​ത്തി സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​മ​ല്ലാ​താ​ക്കി. ഇ​തി​നെ​തി​രെ ജ​ന​കീ​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണ്. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കാ​ര​ണം നീ​റ്റ്, സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ ജ​ൻ​സി സം​ഘ​ശ​ക്തി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാ​പി​ച്ചു.

സ്​​പോ​ർ​ട്സ്-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ​വ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​പി. ഉ​മ​ർ സു​ല്ല​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. നൗ​ഷാ​ദ​ലി എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. ജ​ന. സെ​ക്ര​ട്ട​റി എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജെ.​യു ജ​ന. സെ​ക്ര​ട്ട​റി ഡോ. ​എ.​കെ. അ​ബ്ദു​ൽ ഹ​മീ​ദ് മ​ദ​നി പു​സ്ത​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കെ.​എ​ൽ.​പി. ഹാ​രി​സ്, പ്ര​ഫ. കെ.​പി. സ​ക​രി​യ്യ, എ​ൻ.​എം. അ​ബു​ൽ ജ​ലീ​ൽ, സി. ​മ​മ്മു കോ​ട്ട​ക്ക​ൽ, കെ.​പി. ഖാ​ലി​ദ്, എം.​ടി. മ​നാ​ഫ്, സി. ​അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി പു​ത്തൂ​ർ, റ​ശീ​ദ് ഉ​ഗ്ര​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.