യൂത്ത്​ കോൺഗ്രസ്​ മാർച്ചിനെ നേരിടുന്ന പൊലീസ്

കൽപറ്റയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്​ച കൽപറ്റയിൽ നടത്തിയ ജില്ല പൊലീസ്​ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാർജില്‍ 10 പ്രവർത്തകർക്ക്​ പരി​േക്കറ്റു. പരിപാടിഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ എം.എല്‍.എയും കെ.പി.സി.സി നിർവാഹക സമിതിയംഗവുമായ എന്‍.ഡി. അപ്പച്ചനും പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ഷംസാദ് മരക്കാര്‍, നേതാക്കളായ സിജു പൗലോസ് തോട്ടത്തില്‍, അഫ്‌സല്‍ ചീരാല്‍, നിഖില്‍ തോമസ്, ബൈജു പുത്തന്‍പുരയില്‍, സുമേഷ് കോളിയാടി, സച്ചിന്‍ സുനില്‍, ഡി​േൻറാ ജോസ്, യൂനുസ് അലി എന്നിവര്‍ക്കും പരിക്കുണ്ട്​. മാര്‍ച്ച് കാമറയില്‍ പകർത്തിയ ഫോട്ടോഗ്രാഫർ ഹരിദാസ് ഫോട്ടോവേള്‍ഡിനും സംഘര്‍ഷത്തില്‍ കൈക്കും കാലിനും പരിക്കുപറ്റി. ഇവർ ആ​ശുപത്രിയിൽ ചികിത്സ തേടി.

മുതിര്‍ന്ന നേതാവ് എന്‍.ഡി. അപ്പച്ചനെയും യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മർദിച്ചത്​ വീണ്ടും സംഘർഷത്തിനിടയാക്കി. പ്രതിഷേധവുമായ ജില്ല കോണ്‍ഗ്രസ് പ്രസിഡൻറ്​ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പി. ഓഫിസ് റോഡില്‍ ​പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.

കെ.പി.സി.സി അംഗം പി.പി. ആലി, കെ.ഇ. വിനയന്‍, ബിനുതോമസ്, പോള്‍സണ്‍ കൂവയ്ക്കല്‍, പി.കെ. അബ്​ദുറഹ്മാന്‍ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ സ്ഥലത്തെത്തി ഡി.സി.സി പ്രസിഡൻറ്​ അടക്കമുള്ളവരോട് ചര്‍ച്ച നടത്തി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

സമരം തുടരും –യൂത്ത്​ കോൺഗ്രസ്​

പ്രതിഷേധങ്ങളെ എങ്ങനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ജില്ല പ്രസിഡൻറ്​ ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.