മുഹമ്മദ്
Posted On
date_range Updated On
date_range ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവിനെ തിരുനെല്ലി പൊലീസ് പിടികൂടി. എടവക മൂളിത്തോട് വി. മുഹമ്മദിനെയാണ് (46) എസ്.ഐ സജിമോൻ പി. സെബാസ്റ്റ്യൻ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മുഹമ്മദ് പിടിയിലായത്. 1.400 ഗ്രാമിലധികം കഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവുമായി മുമ്പും മുഹമ്മദ് പിടിയിലായിരുന്നതായി പൊലീസ് പറഞ്ഞു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൽ (രണ്ട്) ഹജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.