കാട്ടാന തകർത്ത കടയും ഷെഡും
Posted On
date_range Updated On
date_range കാട്ടാന കട തകർത്തു
പുൽപള്ളി: വേലിയമ്പം സ്കൂളിന് താഴെ കാട്ടാന കടയും ഷെഡും തകർത്തു.
കൊരഞ്ഞുവയൽ ഷിബുവിെൻറ കടയും അതിനോടു ചേർന്ന ഷെഡുമാണ് തകർത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷിബു പറഞ്ഞു. ആറുമാസം മുമ്പ് ഷിബുവിെൻറ കട കാട്ടാന തകർത്തിരുന്നു. കുടുംബശ്രീ മുഖേന വായ്പയെടുത്താണ് ഷിബു കട തുടങ്ങിയത്.
നെയ്ക്കുപ്പവനത്തിൽ ട്രഞ്ചും ഫെൻസിങ്ങും മറികടന്ന് എത്തിയ ആനക്കൂട്ടങ്ങളാണ് ഞായറാഴ്ച പുലർച്ചയോടെ കട തകർത്തത്.
വനം വകുപ്പിെൻറ അനാസ്ഥയാണ് കാട്ടാനകൾ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാൻ കാരണമെന്ന് ഷിബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.