ജില്ലയിൽ പരീക്ഷണവുമായി കെ.എസ്.ആർ.ടി.സി: സ്ഥിരം യാത്രക്കാർക്ക്​ ബോണ്ട് പദ്ധതി

കൽപറ്റ: ഒരേ സ്ഥലത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്കായി കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) പദ്ധതിക്ക് ജില്ലയിലും തുടക്കമാകുന്നു.ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി^കൽപറ്റ റൂട്ടിലാണ് സർവിസ് ആരംഭിക്കുന്നത്. സ്ഥിരയാത്രക്കാർക്കു സുരക്ഷിതമായി ഓഫിസുകളിലേക്ക് ചുരുങ്ങിയ ​െചലവിൽ പിക്ക് അപ് ആൻഡ് ഡ്രോപ് ഓപ്ഷൻ നൽകുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് സർവിസ്.

രാവിലെയും വൈകീട്ടുമാണ് സർവിസ്. ഇതിനായി കെ.എസ്.ആർ.ടി.സി പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. ഈ ബസുകളിൽ മറ്റു യാത്രക്കാരെ അനുവദിക്കില്ല. അഞ്ച്, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മൂൻകൂറായി അടക്കാനാകും. പണമടച്ചു കഴിഞ്ഞാൽ യാത്രക്കാർക്കായി പ്രത്യേക ട്രാവൽ കാർഡ് നൽകും. യാത്രക്കാർ കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലം വ്യക്തമാക്കണം. ഇതോടൊപ്പം സ്ഥിരം സീറ്റു നമ്പറും ലഭിക്കും. ഇതനുസരിച്ച് യാത്രക്കാർക്ക് കയറേണ്ട അതേ സ്​റ്റോപ്പിൽനിന്ന് കയറി സ്വന്തം ഓഫിസിനു മുന്നിൽ ഇറങ്ങാനാകും.

രാവിലെ ഒമ്പതിന് ബത്തേരി ഡിപ്പോയിൽനിന്ന് പുറപ്പെട്ട് 9.45ഓടെ കൽപറ്റയിലെത്തും. തിരിച്ച് വൈകീട്ട് അഞ്ചിന് കൽപറ്റയിൽനിന്ന് പുറപ്പെടുന്ന ബസ് 5.45ഓടെ ബത്തേരിയിലെത്തും.യാത്രക്കാർക്ക് സൗജന്യ വൈഫൈ കണക്​ഷൻ ലഭിക്കും. ബത്തേരി ഡിപ്പോയിൽ ബസ് യാത്രക്കെത്തുന്നവരുടെ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുവേണ്ടിയാണ് സർവിസ്. ഇതുവരെ 30ലധികം യാത്രക്കാർ ട്രാവൽ കാർഡ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ജില്ലയിലും നടപ്പാക്കുന്നത്. സർവിസി​െൻറ ഔദ്യോഗിക ഉദ്‌ഘാടനം ബുധനാഴ്ച രാവിലെ എട്ടിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.

ചടങ്ങിൽ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് മെംബർ സി.എം. ശിവരാമൻ, കെ.എസ്.ആർ.ടി.സി വടക്കൻ മേഖല തലവൻ സി.വി. രാജേന്ദ്രൻ എന്നിവർ നിർവഹിക്കും. ആദ്യ സർവിസിന് കൽപറ്റ കലക്ടറേറ്റിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ട്രാവൽ കാർഡുകൾ ബത്തേരി ഡിപ്പോയിൽ ലഭിക്കും. ഫോൺ: 94956 82648, 94475 18598. 

സർവിസി​െൻറ പ്രത്യേകതകൾ

•സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്​റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ ബത്തേരി ഡിപ്പോയിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം

•യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും

•അവരവരുടെ ഓഫിസിന് മുന്നിൽ ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും

•കോവിഡ് നിബന്ധനകൾ പാലിച്ച് പൂർണമായും അണുമുക്തമാക്കിയ ബസുകളാണ് സർവിസിനായി ഉപയോഗിക്കുന്നത്

• എല്ലാ യാത്രക്കാർക്കും സാമൂഹിക അപകട ഇൻഷുറൻസ് ഉണ്ടായിരിക്കും

• ഓരോ ബോണ്ട് സർവിസി​െൻറയും യാത്രക്കാർക്കായി വാട്സ്​ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് തത്സമയ ലോക്കേഷൻ യാത്രക്കാരെ അറിയിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.